കണ്ണീരണിഞ്ഞ് കേരളം; 5 വയസ്സുകാരിയുടെ സംസ്കാരം ഇന്ന്; പൊതുദർശനം സ്കൂളിൽ
ആലുവ: ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ ആണ് സംസ്‌കാരം നടക്കുക. മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്നാം ക്ലാസിൽ ആയിരുന്നു കുട്ടി പഠിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതി ബിഹാർ പരാരിയ സ്വദേശി അസഫാക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകീട്ട് 5. 30 ന് ആണെന്ന് ഇയാൾ മൊഴി നൽകി. പ്രതിയെ ഇന്ന് 11 മണിക്ക് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും.

പ്രതിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ 'പോക്സോ' നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോട് ചേർന്ന് പുഴയോരത്ത് ചാക്കിട്ട് മൂടി കല്ല് കയറ്റി വെച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. തായിക്കാട്ടുകര ഗാരിജ്ന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് കുട്ടിയും മാതാപിതാക്കളും മൂന്ന് സോഹദരങ്ഹളും താമസിച്ചിരുന്നത്.
രണ്ട് ദിവസം മുമ്പാണ് പ്രതി ഇവിടെ താമസിക്കാനെത്തിയത്. വെള്ളിയാഴ്ച പതൽ മൂന്ന് മണിയോടെ ആണ് ഇയാൾ കുട്ടിയെ കൊണ്ടുപോയത്. ഇയാളുടെ കൂടെ കുഞ്ഞ് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. രാത്രി 9 മണിക്കാണ് പ്രതിയെ പിടിച്ചത്. എന്നാൽ പരസ്പര വിരുദ്ധമായ മൊഴിയാണ് പ്രതി നൽകിയത്.
ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേർന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണ് പെൺകുട്ടി മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു താമസിച്ചിരുന്നത്.
പണം വാങ്ങി സക്കീർ ഹൂസൈൻ എന്ന ആൾക്ക് കുഞ്ഞിനെ കൊടുത്തു എന്നായിരുന്നു പ്രതി പറഞ്ഞത്. പിന്നാലെ ഇയാളുടെ രണ്ട് സുഹൃത്തുക്കളേയും കസ്റ്രഡിയിൽ എടുത്തു. എന്നാൽ ഇതിനിടെ പോലീസിന് ഒരു ഫോൺ കോൾ ലഭിച്ചു. വെള്ളിയാഴ്ച കുട്ടിയെ പ്രതിക്കൊപ്പം കണ്ടെന്നായിരുന്നു ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി പറഞ്ഞത്. ഇന്നലെ 11. 45 ന് ആണ് മാർക്കറ്റ് പരിസരത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.
പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു.












Click it and Unblock the Notifications