100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ആവേശത്തിന് നൂറുമേനി തിളക്കം നൽകുന്നത് ഇവരാണ്. ജനാധിപത്യ പ്രക്രിയയിൽ പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിക്കുന്ന 1,500ലധികം പേർ. കേരളത്തിൽ നൂറ് വയസ്സ് പിന്നിട്ടിട്ടും വോട്ട് ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുന്നത് 1,555 മുതിർന്ന പൗരന്മാരാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട അന്തിമ പട്ടികയിലെ കണക്കുകൾ പ്രകാരം 100 മുതൽ 109 വയസ്സ് വരെയുള്ള വോട്ടർമാരുടെ എണ്ണം മാത്രം 1,501 ആണ്. 110ന് മുകളിൽ പ്രായമുള്ള 54 പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിലെ പ്രായം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ വോട്ടർമാർ ഉൾപ്പെടുന്നത് 40 മുതൽ 49 വയസ്സ് വരെയുള്ള വിഭാഗത്തിലാണെന്ന് കാണാം. ഏകദേശം 56.32 ലക്ഷം പേരാണ് ഈ പ്രായപരിധിയിലുള്ളത്.
ഇത്തവണ 4,66,408 കന്നി വോട്ടർമാരുമുണ്ട്. ആകെ വോട്ടർമാരായ 2,71,42,952 പേരിൽ 1,39,21,868 പേരും സ്ത്രീകളാണ്. പുരുഷന്മാർ 1,32,20,811ഉം. കന്നി വോട്ടർമാരുടെ എണ്ണവും പുരുഷന്മാരേക്കാൾ ഏഴ് ലക്ഷത്തോളം അധികമുള്ള സ്ത്രീ വോട്ടർമാരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ന്യൂജെൻ-സ്ത്രീപക്ഷ നിലപാടുകൾക്കുള്ള പ്രാധാന്യം വർധിപ്പിക്കുകയാണ്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്, 36,32,210 പേർ. സംസ്ഥാനത്ത് പുരുഷ വോട്ടർമാർ സ്ത്രീകളേക്കാൾ കൂടുതലുള്ള ഏക ജില്ലയും മലപ്പുറമാണ്.

85 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും 'ഹോം വോട്ടിങ്’
വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ പോളിങ് ബൂത്തുകളിലേക്ക് എത്തേണ്ടതില്ല എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. ഇത്തരം സമ്മതിദായകർക്ക് സ്വന്തം വീട്ടിൽ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള 'ഹോം വോട്ടിങ്' സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമാണ് ഈ പ്രത്യേക സേവനത്തിന് അർഹതയുള്ളത്. ഏകദേശം നാല് ലക്ഷത്തോളം വോട്ടർമാർ കേരളത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ നടപടികൾ പൂർത്തിയാക്കുക.
ഹോം വോട്ടിങ് സൗകര്യം ആവശ്യമുള്ള അർഹരായ വോട്ടർമാർ നിശ്ചിത സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ '12 ഡി' (Form 12D) എന്ന അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം. ഓരോ പ്രദേശത്തെയും ബൂത്ത് ലെവൽ ഓഫിസർമാർ നേരിട്ട് വീടുകളിലെത്തി ഈ ഫോമുകൾ വിതരണം ചെയ്യും. വോട്ടർമാരെ അവ പൂരിപ്പിച്ചു നൽകാൻ സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ വഴിയും ഈ ഫോം ലഭ്യമാകും.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സംഘമായിരിക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർമാരുടെ വീടുകളിൽ എത്തുക. ഉദ്യോഗസ്ഥർ എത്തുന്ന സമയം വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും ഈ നടപടിക്രമങ്ങൾ നിരീക്ഷിക്കാം. വോട്ടിന്റെ രഹസ്യസ്വഭാവം പൂർണ്ണമായും ഉറപ്പുവരുത്താൻ താത്ക്കാലിക വോട്ടിങ് കമ്പാർട്ട്മെന്റ് വീട്ടിൽ സജ്ജമാക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ ഉടനടി സീൽ ചെയ്ത ബോക്സുകളിൽ ശേഖരിക്കുകയും ചെയ്യും. ഒരിക്കൽ ഹോം വോട്ടിങ്ങിനായി അപേക്ഷ നൽകി അംഗീകരിക്കപ്പെട്ടവർക്ക് പിന്നീട് പോളിങ് ദിനത്തിൽ ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കുകയും വേണം.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
മാരാര്‍ പറഞ്ഞതല്ല സത്യം.. പിഷാരടി ജോജുവിനെ അപമാനിച്ചില്ല; സംഭവിച്ചത് വ്യക്തമാക്കി ഷോ ഡയറക്ടര്‍ -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി












Click it and Unblock the Notifications