'Kerala, A Ghost Town In India'; ബിബിസിയാണല്ലോ പറയുന്നത്, ശിവൻകുട്ടി അഭിമാനിക്ക്'; വീണ്ടും മുരളീധരൻ
തിരുവനന്തപുരം; കേന്ദ്ര സഹമന്ത്രി വി മുരളീധരനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിലുള്ള സോഷ്യൽ മീഡിയ പോര് കനക്കുന്നു. ബിബിസി കേരളത്തെ കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു വാർത്ത പങ്കിട്ട് കൊണ്ടായിരുന്നു വി മുരളീധരന്റെ മറുപടി. Kerala : A Ghost Town in the World's most populated country' എന്ന തലക്കെട്ടോട് കൂടി തയ്യാറാക്കിയ വാർത്തയാണ് മുരളീധരൻ പങ്കിട്ടത്.
'കുമ്പനാട് ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരാൻ പത്തു കുട്ടികൾ പോലുമില്ലെന്ന് "ബിബിസി" പറയുമ്പോൾ ശിവൻകുട്ടി മന്ത്രിക്ക് അഭിമാനിക്കാം ! കാരണം, പറയുന്നത് ബിബിസിയാണല്ലോ, കേരളം അന്താരാഷ്ട്ര പ്രശസ്തി നേടുകയല്ലേ', പരിഹസിച്ച് കൊണ്ട് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റ് ഇങ്ങനെ-'മുരളീധരൻ പറഞ്ഞാൽ " ഓഹോ "ബിബിസി പറഞ്ഞാൽ " ആഹാ '' ! "Kerala : A Ghost Town in the World's most populated country " എന്ന തലവാചകം സിപിഎമ്മിൻ്റെ "മാതൃകാ മാധ്യമ സ്ഥാപന"മായ സാക്ഷാൽ BBCയുടേതാണ് ! കുമ്പനാട് ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരാൻ പത്തു കുട്ടികൾ പോലുമില്ലെന്ന് "ബിബിസി" പറയുമ്പോൾ ശിവൻകുട്ടി മന്ത്രിക്ക് അഭിമാനിക്കാം ! കാരണം, പറയുന്നത് ബിബിസിയാണല്ലോ, കേരളം അന്താരാഷ്ട്ര പ്രശസ്തി നേടുകയല്ലേ !
അവസരങ്ങളില്ലാത്തതിനാൽ യുവാക്കൾ നാടുവിടുകയാണെന്ന് പറയുമ്പോഴും ശിവൻകുട്ടിക്ക് അഭിമാനിക്കാം. കാരണം, പറയുന്നത് ബിബിസി ആണല്ലോ !
പ്രായമായ അമ്മമാർ പ്രാണഭയവുമായി തനിച്ച് ജീവിക്കുന്ന സ്ഥിതിയാണ് എന്ന് പറയുന്നതും അഭിമാനിക്കാനുള്ള വകയാണ്. മക്കൾക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കേണ്ട ഗതികേടാണ് എന്ന് പറയുന്നതും അഭിമാനിക്കാവുന്ന കാര്യമാണ്. കാരണം, പറയുന്നത് ബിബിസിയാണല്ലോ ! വിശ്വസ്ഥതയുടെ പര്യായമല്ലേ ബിബിസി....!', പോസ്റ്റിൽ പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരായ വി മുരളീധരന്റെ വിമർശനത്തിനെതിരെ ശിവകുട്ടി രംഗത്തെത്തിയതോടെയായിരുന്നു ഇരുവരും തമ്മിലുള്ള സോഷ്യൽ മീഡിയ വാദ പ്രതിവാദങ്ങളുടെ തുടക്കം. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുക എന്നത് കേന്ദ്രമന്ത്രി വി മുരളീധരന്‍ ശീലമാക്കിയിരിക്കുകയാണെന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്. എന്നാൽ മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചുവെന്നായിരുന്നു വി മുരളീധരന്റെ മറുപടി. ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നല്‍കിയാല്‍ സര്‍ക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.
ഇതിനെതിരെ ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ച് ജയിച്ചിട്ടില്ലെന്നും അതിനാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ തെളിയിക്കാം. ഇക്കാര്യത്തിൽ വി മുരളീധരനെ വെല്ലുവിളിക്കുന്നു. സ്കൂളുകൾ നേരിട്ട് സന്ദർശിച്ചാൽ കാര്യം മനസിലാകുമെന്നും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശിവൻകുട്ടി പറഞ്ഞിരുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications