കേരളം തീവ്രവാദികളുടെ നഴ്‌സറി: മോദി
കാസര്‍ക്കോട്: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അവിശുദ്ധബന്ധമാണുള്ളതെന്ന് ഗുജരാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി. കാസര്‍ക്കോട് കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് മോദി ഈ അഭിപ്രായപ്രകടനം നടത്തിയത്. ഇരു മുന്നണികളും തെറ്റുകള്‍ മറച്ചുവെയ്ക്കുന്നതിനായി പരസ്പരം മത്സരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന സാധ്യതകളെ ഇല്ലാതാക്കുകയാണ് ഈ മുന്നണികള്‍ ചെയ്തത്.
തീവ്രവാദികളെ സൃഷ്ടിയ്ക്കുന്ന കാര്യത്തില്‍ മാത്രമാണ് കേരളം മുന്നേറിയിട്ടുള്ളത്. ഇന്നു തീവ്രവാദികളെ വളര്‍ത്തുന്ന നഴ്‌സറിയാണ് സംസ്ഥാനം. ടൂറിസം മേഖലയിലും കേരളം മുടന്തി നീങ്ങുകയാണ്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

പ്രവാസികളുടെ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ കേന്ദ്ര മന്ത്രി എകെ ആന്റണിയോ കോണ്‍ഗ്രസോ ഒന്നും ചെയ്യുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കനത്ത അനാസ്ഥയാണ് കാണിയ്ക്കുന്നത്. പാക് സേന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയിട്ടും ഒന്നും മിണ്ടാന്‍ തയ്യാറാകാത്ത ആളാണ് എകെ ആന്റണി. കേരളത്തിലെ മത്സ്യതൊഴിലാളികളെ കൊലപ്പെടുത്തിയ കേസിലും സര്‍ക്കാര്‍ കുറ്റക്കാരായ അനാസ്ഥ കാണിക്കുകയാണ്.
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്തെത്തിയ മോദി അവിടെ നിന്നും ഹെലികോപ്റ്റര്‍ മുഖേന 11.30ഓടെ കാസര്‍ക്കോടെത്തി. മുന്‍സിപ്പില്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, കാസര്‍ക്കോട്ടെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, കണ്ണൂരിലെ സ്ഥാനാര്‍ത്ഥി പിസി മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications