ലാവ്ലിന്; വിജയനെ വിട്ടത് നിയമവിരുദ്ധം
കൊച്ചി: കോളിളക്കം സൃഷ്ടിച്ച എസ് എന്‍ സി ലാവ്ലിന് അഴിമതിക്കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലാവ്ലിന് കേസിലെ പ്രതിയായ പിണറായി വിജയനെ സി ബി ഐ കോടതി കുറ്റവിമുക്തനാക്കിയത് നിയമവിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
സി ബി ഐ സമര്‍പ്പിച്ച തെളിവുകള്‍ തള്ളിക്കളഞ്ഞാണ് കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത്. കേരള സര്‍ക്കാരിനും വൈദ്യുതി ഡിപ്പാര്‍ട്ട്മെന്റിനും 266 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ഇടപാടില്‍ പ്രതികളെ വിചാരണ ചെയ്യാനോ തെളിവുകള്‍ വിലയിരുത്താനോ തയ്യാറാകാതെയാണ് കോടതി പ്രതികളെ കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ സി ബി ഐ കോടതിയാണ് ലാവ്ലിന് കേസില്‍ വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

എസ് എന്‍ സി ലാവ്ലിന് അഴിമതിക്കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികളെ ശിക്ഷിക്കണം എന്നും കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സി ബി ഐ നല്കിയ റിവ്യൂ ഹര്‍ജിയില്‍ സര്‍ക്കാര്‍ കക്ഷി ചേരും. ഇതിനായി പ്രോസിക്യൂഷന് ഡയറക്ടറായ ആസിഫ് അലിയാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴാണ് കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലാവ്ലിന് കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ഭരണപരാജയവും ഗ്രൂപ്പുവഴക്കും കാരണം തോല്‍വിയുടെ വക്കില്‍ നില്ക്കുന്ന കോണ്‍ഗ്രസിന് സി പി എമ്മിനെ അടിക്കാനുള്ള വടിയാണ് സംസ്ഥാന സെക്രട്ടറിക്കെതിരായ അഴിമതി ആരോപണം.
1996 ല്‍ പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കേ ലാവ്ലിന് കമ്പനിയുമായി നടത്തിയ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 374 കോടിയുടെ നഷ്ടം സംഭവിച്ചു എന്നാണ് കേസ്. ഇടുക്കിയിലെ പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കുന്നതിനായിരുന്നു ലാവ്ലിന് കമ്പനിയുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. കേസിലെ ഏഴാം പ്രതിയാണ് പിണറായി വിജയന്.
-
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications