Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും അഭിമാനകരമായ നേട്ടം; കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം

തിരുവനന്തപുരം; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച അഭൂതപൂർവ്വമായ നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചതായി മന്ത്രി സി രവീന്ദ്രനാഥ്. ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് കേരളത്തിൻ്റെ നേട്ടം എടുത്ത് പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

school

പ്രാഥമിക വിദ്യാഭ്യാസ കാര്യത്തിൽ രാജ്യത്തെ 96 % കുട്ടികൾ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖ ഇക്കാര്യത്തിലും പഠനത്തുടർച്ചയിലും കേരളമാണ് മുൻപന്തിയിൽ എന്ന് പറയുന്നുണ്ട്. ആറ് വയസ് മുതൽ 13 വയസുവരെ പ്രായത്തിലുള്ള മുഴുവൻ കുട്ടികളും സ്കൂളിൽ ഹാജരാകുന്നു. ഈ കാലഘട്ടത്തിലെ 100 % കുട്ടികളുടെയും സ്കൂൾ പ്രവേശനവും തുടർച്ചയും ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. ഹയർ സെക്കണ്ടറി ഉൾപ്പെടുന്ന പതിനാല് മുതൽ പതിനേഴ് വയസു വരെ പ്രായക്കാരിൽ 98.3% പേർ സ്കൂളിൽ ഹാജരാകുന്നു എന്ന സവിശേഷതയും കേരളത്തിന് മാത്രം അവകാശപ്പെട്ടത്.

കേരളം ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചത് അനന്യമായ മാതൃകയാണ്. 2020 ജനുവരിയിൽ മാനവ വിഭവശേഷി മന്ത്രാലയം (ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രാലയം) പുറത്തുവിട്ട ഇന്ത്യ റിപ്പോർട്ട് ഡിജിറ്റൽ എജ്യുക്കേഷൻ ലേണിംഗ് ഇനീഷ്യേറ്റീവ്സ് അക്രോസ് ഇന്ത്യ എന്ന രേഖ കേരളത്തിൻ്റെ ഡിജിറ്റൽ വിദ്യാഭ്യാസം മാതൃകാപരമാണെന്ന് വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+