കേരളത്തിലെ കൃഷി മന്ത്രിക്ക് തന്റെ വകുപ്പിനെക്കുറിച്ച് ധാരണയില്ല: കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ
കോട്ടയം: നെല്ല് സംഭരണ വിവാദത്തില്‍ സംസ്ഥാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭാ കരന്തലജെ. കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്ല്യപരിഗണനയാണ് നല്‍കുന്നത്. കേരളത്തിനോടായി വിവേചനമില്ലെന്നും അവർ പറഞ്ഞു. നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും ശോഭാ കരന്തലജെ അവകാശപ്പെട്ടു.
കേരളത്തിന് കേന്ദ്ര സർക്കാർ അർഹമായ പരിഗണന നല്‍കുന്നു. എല്ലാ വികസനത്തിനും ഫണ്ട് അനുവദിക്കുന്നു. എന്നാല്‍ ഇതിന്റെയൊന്നും പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം തയ്യാറാവുന്നില്ല. വികസനത്തിന്റെ കാര്യത്തില്‍ കേരളം കേന്ദ്ര സർക്കാറിനെയോ മാറ്റാരേയുമോയല്ല കുറ്റപ്പെടുത്തേണ്ടത്. സ്വയം കുറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ശോഭാ കരന്തലജെ പറഞ്ഞു.

കേരള കൃഷി വകുപ്പ് മന്ത്രിക്ക് തന്റെ വകുപ്പിനെക്കുറിച്ച് ധാരണയില്ല. കാര്യങ്ങള്‍ പഠിക്കട്ടെ. കേരള സര്‍ക്കാരുമായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്. പക്ഷേ കേരളം ഇതിനൊന്നും തയ്യാറാകുന്നില്ലെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, 2018-2019 മുതൽ 2022വരെ നെല്ല് സംഭരണ വിഹിതമായി 637.6 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ല. സെപ്റ്റംബർ ആറിന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി കേരളത്തിലെത്തുന്നുണ്ടെന്നും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി ജിആർ അനില്‍ കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നാളികേര വികസന ബോര്‍ഡിന്റെയും കാസര്‍ഗോഡ് ഐസിഎആര്‍-സിപിസിആര്‍ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന 25ാമത് ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്യാനായി കേരളത്തില്‍ എത്തിയപ്പോഴാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം.
അതേസമയം, നാളികേര ദിനാഘോഷത്തില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും സംരംഭകരും ഉത്പാദകരും ഗവേഷകരും പരിപാടിയില്‍ പങ്കെടുക്കും. ഐസിഎആര്‍, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ അണി ചേരും. സംസ്ഥാന കൃഷി/ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകള്‍, സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകള്‍ എിവയുടെ സഹകരണത്തോടെ രാജ്യത്തുടനീളമുള്ള നാളികേര വികസന ബോര്‍ഡിന്റെ എല്ലാ പ്രാദേശിക ഓഫീസുകളിലും സംസ്ഥാന കേന്ദ്രങ്ങളിലും വിത്തുല്‍പ്പാദന പ്രദര്‍ശന തോ'ട്ടങ്ങളിലും ലോക നാളികേര ദിനം ആഘോഷിക്കും.
കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എിവിടങ്ങളില്‍ നിുള്ള നാളികേര മേഖലയിലെ കര്‍ഷക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നാളികേര കര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി മികച്ച ലാഭത്തോടെ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ്സ് മീറ്റും കാസര്‍ഗോഡ് നടക്കും. സാങ്കേതിക സെഷനുകളും, കര്‍ഷക കൂട്ടായ്മകള്‍ നിര്‍ദ്ദേശിക്കുന്ന നാളികേര ബിസിനസ്സ് പ്ലാനുകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടായിരിക്കും. 25ലധികം സംരംഭകരുടെ സാങ്കേതികവിദ്യകളുടേയും ഉല്‍പ്പങ്ങളുടേയും പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications