70 ലക്ഷം ലോട്ടറി അടിച്ചു മോനെ..; ഒടുവിൽ ഡാനിയേലിനെ കടാക്ഷിച്ച് ഭാഗ്യദേവത
പത്തനംതിട്ട: ലോട്ടറി ചിലർക്ക് ഹരമാണ്. സമ്മാനം അടിച്ചില്ലെങ്കിലും ഭാഗ്യദേവത ഒരിക്കൽ കടാക്ഷിക്കുമെന്ന പ്രതീക്ഷയോടെ അവർ അത് എടുത്ത് കൊണ്ടേയിരിക്കും. ദിവസവും പത്തും ഇരുപതും വരെ ലോട്ടറിയെടുക്കുന്നവർ പോലും ഉണ്ട്.
അടൂർ വടക്കേകര വീട്ടിൽ ഡാനിയേൽ ഉണ്ണൂണ്ണി (68)യും അങ്ങനെയൊരാളായിരുന്നു. എന്നാലിതാ ഒടുവിൽ ഡാനിയേലിന് മുന്നിൽ ഭാഗ്യദേവത കണ്ടറിഞ്ഞ് കനിഞ്ഞിരിക്കുകയാണ്. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ഡാനിയേലിന് ലഭിച്ചത്.

അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ സൂക്ഷിപ്പുകാരനാണ് ഡാനിയേൽ. സ്ഥിരം ലോട്ടറിയെടുക്കും അദ്ദേഹം, അതായത് കുറഞ്ഞത് പത്ത് ടിക്കറ്റെങ്കിലും. പലപ്പോഴായി 100, 1000, 2000, 5000 വരെ രൂപകൾ സമ്മാനമായി ലഭിച്ചിരുന്നു. വലിയ തുകയൊന്നും അടിച്ചില്ലെങ്കിലും ലോട്ടറിയെടുക്കുന്ന പതിവ് അദ്ദേഹം മുടക്കിയേ അല്ല.

കഴിഞ്ഞ ദിവസം പള്ളിയുടെ ഭാഗത്തു കൂടി പോയ ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരനായ യുവാവിനെ വിളിച്ച് വരുത്തിയായിരുന്നു ലോട്ടറി എടുത്തത്. എന്തായാലും ഭാഗ്യം തുണച്ചു. ഡാനിയേൽ എടുത്ത എടി-465983 എന്ന നമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനവും ലഭിച്ചു. 70 ലക്ഷം ലോട്ടറി അടിച്ചതിന്റെ സന്തോഷം അദ്ദേഹം മറച്ച് വെയ്ക്കുന്നില്ല. എന്നാൽ തനിക്ക് വലിയ മോഹങ്ങളും ആഗ്രഹങ്ങളും ഇല്ലെന്ന് ഡാനിയേൽ പറയുന്നു.

രണ്ട് പെൺ മക്കളാണ് ഡാനിയേലിന്. രണ്ട് പേരേയും വിവാഹം കഴിപ്പിച്ച് അയച്ചു. ലോട്ടറി അടിച്ചതിൽ നിന്നും അവർക്ക് കുറച്ച് വിഹിതം നൽകും. ബാക്കി വരുന്ന തുക മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി നീക്കി വെയ്ക്കാനുമാണ് തീരുമാനം. കരുവാറ്റ പള്ളിയുടെ നേതൃത്വത്തിൽ വെച്ച് കൊടുത്ത വീട്ടിലാണ് ഡാനിലേയും കുടുംബവും ഇപ്പോൾ കഴിയുന്നത്.

അതേസമയം അക്ഷയ ലോട്ടറിയുടെ രണ്ടാം സമ്മാനം ലഭിച്ചത് AV 509353 എന്ന നമ്പരിനായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 40 രൂപയാണ് ടിക്കറ്റ് വില.
AN 175437, AO 178819, AP 402085, AR 425215
AS 863170, AT 284913, AU 974645, AV 811547
AW 887651, AX 114737, AY 303836,
AZ 203902 എന്നീ നമ്പറുകൾക്കായിരുന്നു മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം ലഭിച്ചത്.












Click it and Unblock the Notifications