കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി-ഡിറ്റിന്റെ കെടുകാര്യസ്ഥത: സര്‍ക്കാരിന്റെ സൈറ്റുകളെല്ലാം 'ഡൗണ്‍'

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സി-ഡിറ്റ് ഹോസ്റ്റ് ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വെബ്‌സൈറ്റുകളെല്ലാം ഡൗണ്‍ ആയി. പിആര്‍ഡിയുടേയും എജ്യുക്കേഷന്‍ കേരളയുടേയും അടക്കമുള്ള മിക്ക സൈറ്റുകളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.

സി-ഡിറ്റ് ഹോസ്റ്റ് ചെയ്യുന്ന gov.in ന്റെ ഭാഗമായി വരുന്ന സൈറ്റുകളാണ് ഡൗണ്‍ ആയത്. സര്‍ക്കാര്‍ സ്ഥാപനം തന്നെയായ സി ഡിറ്റിന്റെ ഹോസ്റ്റിംഗ് സേവനമാണ് ഇവയില്‍ ഉപയോഗിച്ചിട്ടുള്ളത്. സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതല്ല എന്നണ് പ്രാഥമിക വിവരം. എന്നാല്‍ സിഡിറ്റ് ഹോസ്റ്റ് ചെയ്യുന്ന സൈറ്റുകള്‍ക്ക് നേരെ മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

C Dit

പിആര്‍ഡി, കെസ്എഫ്ഇ, ഇ-ഗസറ്റ്, സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, എജ്യുക്കേഷന്‍ കേരള, ലളിതകല അക്കാദമി, തുടങ്ങി gov.in അവസാനിയ്ക്കുന്ന സൈറ്റുകളെല്ലാം മണിക്കൂറുകളോളം പണിമുടക്കി.

ഹയര്‍സെക്കന്‍ഡിറി പരീക്ഷാഫലം പ്രഖ്യാപിച്ച ദിവസം ആയതിനാല്‍ പിആര്‍ഡി സൈറ്റും, എജ്യുക്കേഷന്‍ കേരള സൈറ്റും കിട്ടാതിരുന്നത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കി.

കേരളത്തിലെ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍റിന്റെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കീഴിലുള്ള വെബ്‌സൈറ്റുകള്‍ക്ക് ഒരു തകരാറും സംഭവിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ തല പല സൈറ്റുകളും nic.in ആണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്.

കാനഡയില്‍ നിന്നുള്ള സേവനം ആണ് സി-ഡിറ്റ് ഉപയോഗിക്കുന്നത് എന്നാണ് ഐപി അഡ്രസ്സുകള്‍ നല്‍കുന്ന സൂചന. വളരെ നിര്‍ണായകമായ സര്‍ക്കാര്‍ വിവരങ്ങള്‍ പോലും ഉള്ള സൈറ്റുകളാണ് ഡൗണ്‍ ആയവയില്‍ പലതും. അതിനെ ഇത്രയും നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്നത് ശരിയല്ല. താരതമ്യേന ചിലവ് കുറഞ്ഞതും നിലവാരമില്ലാത്തും ആയ സേവനങ്ങളാണ്‌ കാനേഡിയന്‍ കന്പനികള്‍ നല്‍കുന്നത്. എന്തിനു വേണ്ടിയായിരിക്കും സിഡിറ്റ് ഇത്തരമൊരു റിസ്കെടുക്കുന്നതെന്ന് എന്നാണ് ചിന്തിക്കേണ്ടത്.

English summary
Kerala: All state government websites hosted by C-Dit are down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X