കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിനെടുത്ത് കേരളവും, ആവശ്യമായ വാക്‌സിന്‍ ലഭിച്ചാല്‍ ഏപ്രിലോടെ എല്ലാവര്‍ക്കുമെന്ന് കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി കേരളവും. രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. നിലവില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സംസ്ഥാനങ്ങളില്‍ മുന്നിലുമാണ് കേരളം. അതിനിടെ വാക്‌സിന്‍ എത്തിയത് സംസ്ഥാനത്തിന് വലിയ ആശ്വാസമാവുകയാണ്. 133 കേന്ദ്രങ്ങളിലായി 13,300 പേര്‍ക്കാണ് കേരളത്തില്‍ ആദ്യഘട്ടത്തിലെ വാക്‌സിനേഷന്‍.

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുളളവരാണ്. വിവിധ ജില്ലകളിലെ ഡിഎംഒമാരും ആശുപത്രി സൂപ്രണ്ടുമാരും അടക്കമുളളവര്‍ ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വാക്‌സിനുകളുടെ സുരക്ഷയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സംശയവും ആശങ്കകളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അവയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി പ്രധാനപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് എടുത്തിരിക്കുന്നത്.

covid

അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കേരളം കൊവിഡ് മുക്തമാവും എന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വാക്‌സിന്‍ എടുക്കുന്നതോടെ കൊവിഡ് ഭീതി അകലും. അടുത്ത ഘട്ടം വാക്‌സിന്‍ നല്‍കാനും കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ട ആളുകളുടെ പട്ടിക സംസ്ഥാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ആവശ്യമായ വാക്‌സിന്‍ ലഭിച്ചാല്‍ ഏപ്രില്‍ മാസത്തോടെ എല്ലാവര്‍ക്കും കുത്തിവെക്കാന്‍ സാധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന്റെ വരവോടെ കൊവിഡ് വൈറസുകളെ കീഴടക്കാന്‍ സാധിക്കും. സ്വതന്ത്രമായി ജീവിക്കാനാകുന്ന സന്തോഷകരമായ അന്തരീക്ഷത്തിലെത്തുമെന്നും കെകെ ശൈലജ പറഞ്ഞു. ജനങ്ങളുടെ സഹകരണവും ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനവും മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ സഹായിച്ചു. കൊവിഡ് വാക്‌സിന്‍ എത്തിയത് കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
State fully prepared for COVID vaccination drive, says K K Shailaja

English summary
Kerala also participated in Covid Vaccination drive, Vaccination is expected to complete by April says KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X