നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ എന്നും നേരിട്ടിട്ടുള്ള നാടാണ് കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ
ഒരുമയോടും ഐക്യത്തോടും ജീവിക്കുന്ന നാടിനു ആ ഐക്യത്തെ തകർക്കാൻ വരുന്ന ശക്തികളെ ചെറുക്കാൻ സാധിക്കും. അത് മുൻകാലങ്ങളിൽ നമ്മൾ കാണുകയും ലോകവും രാജ്യവും അത് കണ്ട് വിസ്മയിച്ചിട്ടുള്ളതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറാം നവകേരള സദസ്സ് വേദി ആയ എസ് ഡി വി സ്‌കൂൾ മൈതാനത്തെ ആലപ്പുഴ നിയോജകമണ്ഡല സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള യാത്രപോകുന്ന വഴികളുടെ ഇരുവശവും സ്വീകരിക്കാൻ കൂടി നിൽക്കുന്ന ആയിരങ്ങൾ ആവേശപൂർവമായ പിന്തുണയാണ് നൽകുന്നത്. ഇത് നമ്മുടെ നാടിനെ തകർക്കാൻ കഴിയില്ല എന്ന വിശ്വാസമാണ് സർക്കാരിന് നൽകുന്നത്. ഈ യാത്ര തുടങ്ങി 28 ദിവസമായിട്ടും ഓരോ ദിവസവും എത്തുന്നവരുടെ എണ്ണം വർധിക്കുന്നതാണ് കാണുന്നത്. കേരളം എല്ലാ നിലകളിലും അഭിമാനകരമായ വളർച്ചയാണ് നേടുന്നത്. ആഭ്യന്തര വളർച്ച 2016 ൽ 9. 6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17. 6 ശതമാനമായി വർധിച്ചു എട്ട് ശതമാനത്തിന്റെ വർധനവാണ് നമുക്ക് നേടാനായത്.

തനതു വരുമാനത്തിൽ 2016 ൽ 26 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർദ്ധിപ്പിക്കാൻ സാധിച്ചു. ഇത് കേരളത്തിന്റെ മെച്ചപ്പെട്ട രീതിയിൽ ഉള്ള സാമ്പത്തിക ഭദ്രത ചൂണ്ടി കാണിക്കുന്നു.നാടിന്റെ മുഴുവൻ ആഭ്യന്തര ഉത്പാദനം 56000 കോടിയിൽ നിന്ന് ഇരട്ടിയാക്കി 10, 17, 000 കോടി എന്ന നിലയിലേക്ക് ഉയർത്തി. പ്രതിശീർഷ വരുമാനം 2,28,000 രൂപയായി ഉയർത്തി. ഇങ്ങനെ എല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുകയാണ് നമ്മുടെ സംസ്ഥാനം. കഴിഞ്ഞ സാമ്പത്തിക വർഷം നികുതി വരുമാനം 23,000 കോടി രൂപയുടെ വർധനവാണ് നേടിയത്. അകെ റവന്യു വരുമാനത്തിന്റെ 67 ശതമാനം സംസ്ഥാനത്തിന്റെ തനതു വരുമാനം ആണ്.
ഈ സാമ്പത്തിക വർഷം സംസ്ഥാനം സ്വയം 71 ശതമാനം ചെലവ് വഹിക്കേണ്ടി വരും. ഇത് ചെലവിന്റെ ബാധ്യത കൂട്ടുന്നു. കേന്ദ്ര വിഹിതത്തെ 29 ശതമാനമാക്കി ഇത് കുറയ്ക്കുന്നു. ദേശീയശരാശരി 45 ശതമാനം ആയി നിൽക്കുമ്പോൾ ആണ് കേരളത്തോട് ഈ അവഗണന. എന്നാൽ ഇതിനെ എല്ലാം കൃത്യമായി കേരളം അതിജീവിക്കുന്നു. ഏഴ് വർഷത്തിൽ കേരളത്തിന് ലഭിക്കേണ്ട തുകയിൽ വന്ന കുറവ് 10,7500 കോടി രൂപയാണ്.
കേരളത്തിലെ ദരിദ്രരുടെ കണക്ക് നീതി ആയോഗ് പ്രകാരം 0.7 ശതമാനം ആണ് അത് 0.6 ശതമാനം ആക്കുക എന്നതല്ല മറിച്ച് 2025 നവംബർ ഒന്നിന് അതിൽ ഒരാൾ പോലും അതിദരിദ്രനായി അവശേഷിക്കുന്നില്ല എന്നുള്ള പ്രഖ്യാപനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications