കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകൃതങ്ങളുടെ കൂത്തരങ്ങായ സാത്താന്‍ സേവ; പിണറായി സര്‍ക്കാരും അടയിരിക്കുന്നു

കൊച്ചിയില്‍ ഇത്തരം ആഭിചാര ക്രിയകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. യുവതികള്‍ നഗ്നനൃത്തം ചെയ്യുന്നതും ഇത്തരം വിശ്വാസങ്ങളുടെ ഭാഗമാണ്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലെ പള്ളിയില്‍ തിരുവോസ്തികള്‍ മോഷണം പോയി. സംഭവം വന്‍ വിവാദമായി. അന്വേഷണം ചെന്നെത്തിയത് ചില നിഗൂഢശക്തികളിലേക്കാണ്. സാത്താന്‍ സേവക്കാരാണ് മോഷണത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു. പിന്നീട് സാത്താന്‍സേവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നന്തന്‍കോട് കൂട്ടക്കൊല നടന്നപ്പോഴും സാത്താന്‍സേവ ചര്‍ച്ചയായി.

പക്ഷേ, എന്തുകൊണ്ടോ ഇതിനെതിരേ നിയമപരമായി നടപടി സ്വീകരിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ ഭയക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാനസര്‍ക്കാര്‍ ഇത്തരം അന്ധവിശ്വാസത്തിനെതിരേ നിയമം കൊണ്ടുവരാന്‍ ഒരുക്കം നടത്തിയിരുന്നെങ്കിലും പാതിവഴിയില്‍ നിന്നു. എന്നാല്‍ കേരളത്തെ വെട്ടി കര്‍ണാടക ഒരുമുഴം ചാടിയിരിക്കുന്നു. കര്‍ണാടക പുതിയ നിയമം പാസാക്കി. സാത്താന്‍സേവ സംബന്ധിച്ച് പുറത്തുവന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പിണറായി സര്‍ക്കാരിനെ ഉണര്‍ത്താത്തത് എന്താണ്. സാത്താന്‍സേവയുടെ നിഗൂഢത ആരെയും ഭയപ്പെടുത്തുന്നതാണ്. രക്തംകൊണ്ട് ആഘോഷിക്കുന്ന ഇവരുടെ പൂജകളും മന്ത്രങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നതുമാണ്.

സൗദിയില്‍ 25 സൈനിക കമാന്റര്‍മാര്‍ പിടിയില്‍; മുഹമ്മദിന്റെ നീക്കം ഫലം കണ്ടു, വിപണിയില്‍ നേട്ടംസൗദിയില്‍ 25 സൈനിക കമാന്റര്‍മാര്‍ പിടിയില്‍; മുഹമ്മദിന്റെ നീക്കം ഫലം കണ്ടു, വിപണിയില്‍ നേട്ടം

അര്‍ധരാത്രിയില്‍ നടക്കുന്ന സാത്താന്‍സേവ

അര്‍ധരാത്രിയില്‍ നടക്കുന്ന സാത്താന്‍സേവ

കേരളത്തില്‍ വിദേശികളടക്കം പങ്കെടുക്കുന്ന സാത്താന്‍ സേവകള്‍ നടക്കുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലഹരി മാഫിയകള്‍ക്ക് ഇതില്‍ മുഖ്യ പങ്കുണ്ട്. മറ്റുള്ളവരുടെ നാശം ലക്ഷ്യമിട്ട് നടക്കുന്ന നിഗൂഢക്രിയകള്‍ അര്‍ധരാത്രിയിലാണ് നടക്കുക. ഇതിന് ഇത്തരം സംഘങ്ങള്‍ക്ക് പ്രത്യേക ദിവസങ്ങളുമുണ്ട്.

ശത്രുനാശവും സമ്പത്തും

ശത്രുനാശവും സമ്പത്തും

പണം സമ്പാദിക്കുന്നതിനും ശത്രുനാശത്തിനുമാണ് ഇത്തരം രക്തംകൊണ്ടുള്ള കളികള്‍. അതീവരഹസ്യമായാണ് ചടങ്ങുകള്‍ നടക്കുക. കൊച്ചിയില്‍ ഈ സംഘങ്ങള്‍ക്ക് കേന്ദ്രങ്ങളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എല്ലാ മതസ്ഥര്‍ക്കും ഇത്തരം പരിപാടികളുണ്ട്. കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും പോലീസിന് നടപടി സ്വീകരിക്കാന്‍ തടസം ശക്തമായ നിയമത്തിന്റെ അഭാവമാണ്.

കേരളം മറക്കാത്ത കൂട്ടക്കൊല

കേരളം മറക്കാത്ത കൂട്ടക്കൊല

ഈ സാഹചര്യത്തിലാണ് കര്‍ണാടക അന്ധവിശ്വാസത്തിനെതിരേ ബില്ല് പാസാക്കിയ വാര്‍ത്ത വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള സര്‍ക്കാരും സമാനമായ നീക്കം തുടങ്ങിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്നോട്ട് പോയില്ല. സാത്താന്‍സേവ മൂലം നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. നന്തന്‍കോട് നടന്ന കൂട്ടക്കൊല ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

ഉദ്യോഗസ്ഥര്‍ പറയുന്നത്

ഉദ്യോഗസ്ഥര്‍ പറയുന്നത്

മൂന്ന് വര്‍ഷം മുതല്‍ വധശിക്ഷ വരെ കിട്ടുന്ന കുറ്റമായി സാത്താന്‍സേവയെ കാണണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. കരട് ബില്ല് തയ്യാറാക്കല്‍ പൂര്‍ത്തിയാകുകയും ചെയ്തു. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. പക്ഷേ, രാഷ്ട്രീയ നേതൃത്വം പിന്നീട് കാര്യമായ പിന്തുണ നല്‍കിയില്ല. അതാണ് തുടര്‍നടപടികള്‍ മരവിക്കാന്‍ കാരണമെന്ന് നിയമവകുപ്പിനെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

666 ചെകുത്താന്‍ നമ്പര്‍

666 ചെകുത്താന്‍ നമ്പര്‍

വളരെ ആശ്ചര്യകരമാണ് ഇത്തരം വിശ്വാസക്കാരുടെ നീക്കങ്ങള്‍. 13ാം തിയ്യതി വെള്ളിയാഴ്ച ആയി വരുന്ന മാസങ്ങളില്‍ സാത്താന്‍ സേവ നടക്കുന്നുണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരം വെള്ളിയാഴ്ചകളിലാണ് ചെകുത്താന്‍ വിശ്വാസക്കാരുടെ സംഗമം. കൊച്ചി നഗരത്തില്‍ പോലും വിദേശികളും മറ്റും ഇത്തരം സംഗമത്തിന് വേണ്ടി എത്തുന്നുണ്ടത്രെ. 666 ആണ് സാത്താന്റെ ഇഷ്ട നമ്പറെന്നാണ് വിശ്വാസം.

കറുപ്പും ചുവപ്പും

കറുപ്പും ചുവപ്പും

അതുകൊണ്ടു തന്നെ ഇത്തരം നമ്പറുള്ള വീടുകളും ഫ്‌ളാറ്റുകളും കണ്ടെത്തിയാണ് പൂജകളും നിഗൂഢക്രിയകളും നടക്കുക. കറുപ്പും ചുവപ്പും കലര്‍ന്ന പരിസരമാണ് ഇതിന് വേണ്ടി സൃഷ്ടിക്കുക. പങ്കെടുക്കുന്നവരും ഇതേ വസ്ത്രങ്ങള്‍ ധരിക്കും. യാതൊരു മടിയുമില്ലാതെ രക്തം കൈയ്യിലെടുത്തും ശരീരത്തില്‍ തേച്ചും ഇവര്‍ മന്ത്രങ്ങള്‍ ഉരുവിടുമത്രെ.

യുവതികളുടെ നഗ്നനൃത്തം

യുവതികളുടെ നഗ്നനൃത്തം

കൊച്ചിയില്‍ ഇത്തരം ആഭിചാര ക്രിയകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ചില മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടു. വന്‍ തുക ചെലവിട്ടാണ് ഇത്തരം ചടങ്ങുകള്‍ നടക്കുക. യുവതികള്‍ നഗ്നനൃത്തം ചെയ്യുന്നതും ഇത്തരം വിശ്വാസങ്ങളുടെ ഭാഗമാണ്. ഒരിക്കല്‍ ഈ സംഘത്തില്‍ അകപ്പെട്ടാല്‍ പിന്നീട് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന തരത്തില്‍ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്.

 നടപടികള്‍ തുടങ്ങിയത് ഇങ്ങനെ

നടപടികള്‍ തുടങ്ങിയത് ഇങ്ങനെ

ഇത്തരം വിശ്വാസങ്ങള്‍ നിയമം മൂലം തടയാനാണ് പുതിയ നിയമം കൊണ്ടുവാരാന്‍ 2014ല്‍ ചര്‍ച്ച തുടങ്ങിയത്. പ്രാരംഭ നടപടി എന്നോണം അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രനെ കരട് ബില്ല് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരേ നിയമമുണ്ട്. കര്‍ണാടകയില്‍ അന്ന് ആലോചനകളും നടന്നിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും പഠന റിപ്പോര്‍ട്ടുകളും നിയമവും പരിശോധിച്ചാണ് ഹേമചന്ദ്രന്‍ കരട് ബില്ല് തയ്യാറാക്കി സമര്‍പ്പിച്ചത്.

നിയമസഭയില്‍ ആവശ്യം

നിയമസഭയില്‍ ആവശ്യം

2014 ഓഗസ്റ്റില്‍ ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്നത്തെ യുഡിഎഫ് സര്‍ക്കാരും പിന്നീട്ട വന്ന എല്‍ഡിഎഫ് സര്‍ക്കാരും പക്ഷേ തുടര്‍ നടപടിക്ക് തയ്യാറായില്ല. 2014ന് ശേഷവും സാത്താന്‍സേവയും അന്ധവിശ്വാസവും മൂലം നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും നടപടിയുണ്ടായില്ല. അശാസ്ത്രീയമായ വിശ്വാസവും മരുന്നുകളും ഉപയോഗിച്ചുള്ള ചികില്‍സരങ്ങളും മന്ത്രങ്ങളും നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞവര്‍ഷം ആരോഗ്യമന്ത്രി കെകെ ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല.

ചുവപ്പുനാട

ചുവപ്പുനാട

കേരള അന്ധവിശ്വാസം തടയല്‍ നിയമം എന്ന പേരിലാണ് കരട് ബില്ല് തയ്യാറാക്കിയത്. ഇതില്‍ മൂന്ന് വര്‍ഷം മുതല്‍ വധശിക്ഷ വരെ നല്‍കണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. മന്ത്രവാദംകൊണ്ടോ അന്ധവിശ്വാസ ആചാരങ്ങള്‍ കാരണമായോ പരിക്കേല്‍ക്കല്‍, സ്വത്ത് നഷ്ടം സംഭവിക്കല്‍ എന്നിവയ്ക്ക് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ലൈംഗികമായി ചൂഷണം ചെയ്താല്‍ അഞ്ച് വര്‍ഷം തടവ് നല്‍കണം. മന്ത്രവാദം മൂലം മരണം സംഭവിച്ചാല്‍ വധശിക്ഷയോ ജീവപര്യന്തമോ നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും ബില്ലിലുണ്ടായിരുന്നു. പക്ഷേ, മൂന്ന് വര്‍ഷമായി ഈ നിര്‍ദേശങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു.

English summary
Kerala: Anti-superstition law thrown in cold storage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X