കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് സമ്മേളനം നാളെ മുതല്‍; കൊണ്ടും കൊടുത്തും സജീവമാകാന്‍ ഭരണ-പ്രതിപക്ഷ നിര

Google Oneindia Malayalam News
kerala assembly

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. രണ്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 30 വരെ ആണ് നിയമസഭാ സമ്മേളനം നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ആണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. പിണറായി മന്ത്രിസഭയുടെ രണ്ടാം ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിന് ആണ് നടക്കുക.

സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതല്‍ നിയമസഭ വേദിയാകാന്‍ പോകുന്നത്. നാളെ അവതരിപ്പിക്കാനുള്ള നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടില്ല.

ലോട്ടറിയടിച്ചത് കോടികള്‍, ആരുമറിയാതിരിക്കാന്‍ ടിക്കറ്റ് ബന്ധുവിന് കൊടുത്തു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...ലോട്ടറിയടിച്ചത് കോടികള്‍, ആരുമറിയാതിരിക്കാന്‍ ടിക്കറ്റ് ബന്ധുവിന് കൊടുത്തു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...

സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിന് ഇടക്കാലത്തേക്ക് അവസാനിച്ചതിനാല്‍ മറ്റ് വിഷയങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് പ്രതീക്ഷ. അതേസമയം ഗവര്‍ണറെ അധികം പ്രകോപിപ്പിക്കാതെയുള്ള നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങളും കുറവാണ് എന്നാണ് വിലയിരുത്തല്‍.

'ബാലകൃഷ്ണന്‍ ഇനിയില്ല എന്ന് വിജയേട്ടന്‍ പറഞ്ഞു.., നീ അതുമായി പൊരുത്തപ്പെടണം'; കോടിയേരി ഓര്‍മയില്‍ ഷംസീര്‍'ബാലകൃഷ്ണന്‍ ഇനിയില്ല എന്ന് വിജയേട്ടന്‍ പറഞ്ഞു.., നീ അതുമായി പൊരുത്തപ്പെടണം'; കോടിയേരി ഓര്‍മയില്‍ ഷംസീര്‍

അതേസമയം സാമ്പത്തിക കാര്യങ്ങളില്‍ കേരളത്തോട് കൂടുതല്‍ അനുഭാവപൂര്‍ണമായ സമീപനം വേണമെന്ന് നയപ്രഖ്യാപനത്തില്‍ ആവശ്യപ്പെടും. ഇത്തവണയും നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന കാതല്‍ നവകേരളസൃഷ്ടി തന്നെയാണ്. അതേസമയം ബജറ്റ് സമ്മേളനം ഭഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിന് കാരണമാകും.

യുഡിഎഫ് അവിശ്വാസത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പുറത്ത്; എല്‍ഡിഎഫ് അംഗമെത്തിയത് സ്പീഡ് ബോട്ടില്‍, നാടകീയംയുഡിഎഫ് അവിശ്വാസത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പുറത്ത്; എല്‍ഡിഎഫ് അംഗമെത്തിയത് സ്പീഡ് ബോട്ടില്‍, നാടകീയം

ബഫര്‍സോണ്‍, ലഹരിക്കടത്ത്, പൊലീസ് -ഗുണ്ടാ ബന്ധം, ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എന്നിവ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. കെ വി തോമസിനെ സര്‍ക്കാരിന്റെ പ്രതിനിധിയാക്കി ദല്‍ഹിയില്‍ നിയമിച്ചതും പ്രതിപക്ഷ വിമര്‍ശനത്തില്‍ ഉള്‍പ്പെടും. മാര്‍ച്ച് 30 ന് ബജറ്റ് പാസാക്കി പിരിയാനാണ് ഇപ്പോഴത്തെ തീരുമാനം.

English summary
Kerala Aseembly: budget session of the state assembly will begin on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X