കേന്ദ്ര സർക്കാറിനെതിരെ പ്രമേയം പാസാക്കി നിയമസഭ: ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമർശിച്ച് ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. കേന്ദ്രസർക്കാരിനെതിരെ ഫെബ്രുവരി 9 ന് ദില്ലിയില്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്.
'സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍ക്കും നിയമനിര്‍മാണ അധികാരങ്ങള്‍ക്കും മേല്‍ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നത്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്' പ്രമേയം അവതരിപ്പിച്ചുകൊണ്ട് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സാമൂഹ്യ ക്ഷേമം ഉള്‍പ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും ഇന്ത്യയില്‍ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. എന്നാല്‍, റവന്യു വരുമാനത്തിന്റെ ഗണ്യമായ പങ്ക് യൂണിയന്‍ ഗവണ്‍മെന്റിനാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാദത്തമായ മാര്‍ഗമാണ് ധനകാര്യകമ്മീഷനുകളെന്നും സംസ്ഥാന ധനവകുപ്പ് മന്ത്രി പറഞ്ഞു.
ധനകാര്യ കമ്മീഷൻ ശുപാർശ കാറ്റിൽ പറത്തി ഗ്രാൻഡുകൾ തടഞ്ഞുവച്ചു. കേന്ദ്ര നടപടി ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിൻ്റെ ചില നടപടികൾ എത്തിച്ചിരിക്കുന്നതെന്നും പ്രമേയും കുറ്റപ്പെടുത്തുന്നു.
15-ാം ധനകാര്യ കമ്മീഷൻ സംസ്ഥാനത്തിന്റെ നിശ്ചയിച്ചപ്പോൾത്തന്നെ വലിയ നഷ്ടമാണ് കേരളത്തിനുണ്ടായത്. വിഹിതം അതിനു പുറമേയാണ് കമ്മീഷൻ്റെ അംഗീകരിക്കപ്പെട്ട ശുപാർശകളെ മറികടന്നുകൊണ്ട് കേന്ദ്രം കേരളത്തിൻ്റെ വായ്പാപരിധി 2021-22 മുതൽ മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചത്. ഇതോടൊപ്പം ലഭിക്കേണ്ട ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഇതെല്ലാം തന്നെ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന നടപടികളാണെന്ന കാര്യത്തിൽ സംശയമില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു കേന്ദ്ര സർക്കാറിനെതിരായ പ്രമേയം സംസ്ഥാന സർക്കാർ പാസാക്കിയത്. കേന്ദ്രത്തിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കാതിരിക്കാൻ നാടകം കാണിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. പ്രമേയം ഐകകണ്ഠേന അംഗീകരിക്കേണ്ടി വരും. അത് കൊണ്ട് ഡൽഹിയിൽ ഇരിക്കുന്നവർക്ക് വിഷമം തോന്നും എന്ന് കരുതിയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
അതേസമയം, ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications