
'വര്‍ഗീയഭ്രാന്തനാണ് കൃഷ്ണരാജ്.. പ്രതിപക്ഷ നേതാവിന്റെ ഒക്കെ ചെങ്ങായിയാണ്': എഎന്‍ ഷംസീര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകനായ കൃഷ്ണരാജ് വിഷ്ലിപ്തമായ വര്‍ഗീയ വിഷം ആണെന്ന് എഎന്‍ ഷംസീര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ജാനകിയും നവീന്‍ റസാക്കും നൃത്തം ചെയ്തപ്പോള്‍ അതിന് വര്‍ഗീയചുവ നല്കിയ വര്‍ഗീയഭ്രാന്തനാണ് കൃഷ്ണരാജ്. ആ വര്‍ഗീയഭ്രാന്തന്‍ പ്രതിപക്ഷ നേതാവിന്റെ ഒക്കെ ചെങ്ങായിയാണെന്നും ഷംസീര്‍ പറഞ്ഞു.
എഎന്‍ ഷംസീര്‍ നിയമസഭയില്‍ പറഞ്ഞത്: ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ ആക്രമിക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയവും ആസൂത്രിത പ്രൊപ്പഗണ്ടയുമായി വരുകയാണ്. ഇതിനെ രണ്ടായി തിരിക്കാം. സ്വര്‍ണക്കടത്ത് ആദ്യഭാഗം, ചിത്രം എന്ന സിനിമ ഒരു കൊല്ലം ഓടി, അതിന് സമാനമായി ഒരു കൊല്ലം ഓടിയത് ആണ്. പക്ഷെ അതിന്റെ പ്രൊഡക്ഷന്‍ കെപിസിസിക്ക് നഷ്ടമായി. സാമ്പത്തികനഷ്ടം, രണ്ട് തെരഞ്ഞെടുപ്പില്‍ പരാജയം, സീറ്റിന്റെ എണ്ണം കുറഞ്ഞു. ഇതാണ് സ്വര്‍ണക്കടത്തിന്റെ ഒന്നാം ഭാഗം.
മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദം; നിയമസഭയില്‍ നിന്ന് ഒളിച്ചോടിയെന്ന് കെ സുരേന്ദ്രന്

ഇനി രണ്ടാം ഭാഗം. വീണ്ടും വരുകയാണ് ഒരു സ്ത്രീയുമായി യുഡിഎഫ്. അവര്‍ ആരോപണം ഉന്നയിക്കുന്നു. യുഡിഎഫ് ഏറ്റു ചോദിക്കുന്നു. ഞങ്ങള്‍ ചോദിക്കുന്നു ചില ചോദ്യങ്ങള്‍, ഫൈസല്‍ ഫരീദ് ആരാ
ണ് എന്നു അറിയണ്ടേ. കോണ്‍സുലര്‍ ജനറലിനെ അറിയണ്ടേ. റെനീഷ് എന്ന ഐആര്‍എസ് ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്ക് മാറ്റിയതിനെക്കുറിച്ച് യുഡിഎഫിന് അറിയണ്ടേ. സ്വര്‍ണത്തിന്റെ കണ്സൈന്മെന്റ് പിടിച്ചപ്പോള്‍ വിട്ടില്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് ബിഎംഎസ് നേതാവിനെക്കുറിച്ച് അറിയണ്ടേ. ഇഡി അന്വേഷണം നിര്‍ത്തിയതിനെക്കുറിച്ച് അറിയണ്ടേ. വി മുരളീധരന്റെ പങ്കിനെക്കുറിച്ച് അറിയണ്ടേ. യുഡിഎഫിന് ഇതൊന്നും അറിയണ്ട.

ഇനി ആരാണ് എച്ച്ആര്‍ഡിഎസ്. ആരാണ് കൃഷ്ണരാജ്. കൃഷ്ണരാജ് എന്നാല്‍ വിഷ്ലിപ്തമായ വര്‍ഗീയ വിഷം. കുഞ്ഞാലിക്കുട്ടി അറിയണം, ജാനകിയും നവീന്‍ റസാക്കും നൃത്തം ചെയ്തപ്പോള്‍ അതിന് വര്‍ഗീയചുവ നല്കിയ വര്‍ഗീയഭ്രാന്തന്‍. ആ വര്‍ഗീയഭ്രാന്തന്‍ പ്രതിപക്ഷ നേതാവിന്റെ ഒക്കചെങ്ങായി. എന്തേ മിണ്ടാത്തത്. 29 വര്‍ഷമായി എനിക്ക് അറിയാമെന്നാണ് പറയുന്നത്.
സ്വര്ണക്കടത്തിനെക്കുറിച്ച്ഇസ്ലാമോഫോബിയയുണ്ട്.

ആദ്യം ഖുറാന്, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണി ചെമ്പ്. ഇത് ആസൂത്രിതമാണ്. ഇസ്ലാമോഫോബിയയുടെ പ്രചാരകരായി യുഡിഎഫ് മാറിയിരിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇത്തരം പ്രചരണം. ഇസ്ലാമോഫോബിയയുടെ വക്താക്കളായി ലീഗ് മാറാന്‍ പാടുണ്ടോ. കോണ്‍ഗ്രസിനെ പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസ് എന്തും പറയും. എപ്രകാരമാണോ ആദ്യ സ്വര്‍ണക്കടത്ത് പൊട്ടിയത്, അതുപോലെ രണ്ടാം സ്വര്‍ണക്കടത്തും പൊട്ടും. സംശയവുമില്ല.
ഇതിനപ്പുറം ഒരു സൗന്ദര്യമുണ്ടോ!!! ട്രെന്റി ലുക്കില്‍ അഹാന.... വാക്കുകള്‍ കിട്ടാതെ ആരാധകര്‍...

നിങ്ങളുടെ ലക്ഷ്യം പിണറായിയാണെങ്കില്‍ ഒരു കാര്യം പറയാം. പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്ന് വന്നത് ഒരു സുപ്രഭാതത്തില്‍ അല്ല. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. സമരത്തിന്റെയും സഹനത്തിന്റെയും കഥകളുണ്ട്. യുഡിഎഫും ആര്‍എസ്എസും അദ്ദേഹത്തെ ശാരീരികമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. പിന്നെ എന്തെല്ലാം കഥകള്‍. ലാവ്ലിന് കേസ് പിണറായിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ കെട്ടിപ്പൊക്കിയ കഥയാണ്. ഉമ്മന്‍ചാണ്ടിയാണ് അന്നത്തെ മുഖ്യമന്ത്രി. കിട്ടും എല്ലാത്തിനും, കാലം ഒന്നിനും മറുപടി നല്‍കാതെ പോയിട്ടില്ല, ഷംസീര്‍ പറഞ്ഞു.