കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പ്രതിപക്ഷം എങ്ങനെ പ്രതിഷേധിക്കും?സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു . ബജറ്റ് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പേരിലുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നാണ് സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞത് . ബജറ്റ് അവതരണ ദിനത്തിലെ പോലെ തിങ്കളാഴ്ചയും സഭ പ്രക്ഷുബ്ധമാകുമെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍ .

മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത് . സഭയില്‍ ചോദ്യോത്തരവേള റദ്ദ് ചെയ്ത് അടിയന്തര പ്രമേയം അനുവദിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു . വനിത എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തുല്യനീതി നടപ്പാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു .

Niyamasabha

നിരപരാധികളായവര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം . സസ്‌പെന്‍ഷനിലായ എംഎല്‍എമാര്‍ എന്താണ് കാട്ടിക്കൂട്ടിയതെന്ന് ലോകം കണ്ടതാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി . ഇതോടെ ചോദ്യോത്തരം , ശൂന്യവേള, ശ്രദ്ധക്ഷണിയ്ക്കല്‍ എന്നിവ റദ്ദാക്കിയതായി സ്പീക്കര്‍ അറിയിച്ചു . ധനവിനിയോഗ ബില്‍ , വോട്ട് ഓണ്‍ അക്കൗണ്ട് എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു .

English summary
Kerala Assembly Adjourned Indefinitely Amid Demands for Finance Minister KM Mani's Sacking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X