കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ ചന്ദ്രശേഖരൻ ഇല്ല; സിപിഐ മന്ത്രിമാർ എല്ലാം പുതുമുഖങ്ങൾ

ഇ ചന്ദ്രശേഖരനെ മാറ്റി നിർത്തുന്നതോടെ ചേര്‍ത്തലയില്‍നിന്ന് ജയിച്ച പി പ്രസാദിനും ഒല്ലൂരില്‍ നിന്ന് ജയിച്ച കെ രാജനും മന്ത്രിസഭയിൽ സ്ഥാനം ഏകദേശം ഉറപ്പായി

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ഇപ്പോൾ റവന്യൂ മന്ത്രിയായിരിക്കുന്ന ഇ ചന്ദ്രശേഖരൻ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടെന്ന നിബന്ധന നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചന്ദ്രശേഖരനെ മാറ്റി നിർത്തുന്നത്. ഇതോടെ സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകും. നാല് മന്ത്രിമാരാണ് സിപിഐക്ക് അനുവദിച്ചിരിക്കുന്നത്.

CPI Ministers in Pinarayi Government

ഇ ചന്ദ്രശേഖരനെ മാറ്റി നിർത്തുന്നതോടെ ചേര്‍ത്തലയില്‍നിന്ന് ജയിച്ച പി പ്രസാദിനും ഒല്ലൂരില്‍ നിന്ന് ജയിച്ച കെ രാജനും മന്ത്രിസഭയിൽ സ്ഥാനം ഏകദേശം ഉറപ്പായി. ജെ ചിഞ്ചുറാണി, പി.എസ് സുപാൽ എന്നീവയാണ് മന്ത്രിസ്ഥാനത്തേക്ക് സജീവമായി ഉയർന്ന് കേൾക്കുന്ന രണ്ട് പേരുകളൾ. ജി.ആർ അനിലും ഇ.കെ വിജയൻ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കാണ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനം ഉണ്ടാകും.

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിണറായിയുടെ മരണമാസ്സ്‌ മന്ത്രിമാർ ഇവർ..പട്ടിക ഇതാ

ഒരു വനിതാ മന്ത്രിയെന്ന തീരുമാനത്തിലേക്കും സിപിഐ എത്തിയെന്നാണ് സൂചന. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിക്കാണ് സാധ്യത. അങ്ങനെയെങ്കില്‍ 1964 ലെ പിളര്‍പ്പിന് ശേഷം സിപിഐയില്‍ നിന്നും ഉണ്ടാവുന്ന ആദ്യ വനിതാ മന്ത്രിയാവും ചിഞ്ചുറാണി. ചടയമംഗലത്ത് നിന്നുമാണ് ചിഞ്ചുറാണി നിയമസഭയിലേക്ക് എത്തുന്നത്.

ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍ കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവരായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിലെ സിപിഐ മന്ത്രിമാര്‍. ഇതില്‍ ഇ ചന്ദ്രശേഖരന്‍ മാത്രമാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. മന്ത്രിമാരുടെ എണ്ണം കുറച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന കാര്യം സിപിഐ നേരത്തെ തന്നെ സിപിഎം നേതാക്കളെ അറിയിച്ചിരുന്നു. അതേസമയം ചീഫ് വിപ്പ് പദവി നഷ്ടമാകും.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly All CPI ministers going to be new faces in second Pinarayi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X