കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; ഫല പ്രഖ്യാപനം 24ന്

Google Oneindia Malayalam News

ദില്ലി: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തിലേത് ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ അന്നു നടക്കും. കൂടാതെ മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് ആയിരിക്കും. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് കേരളത്തില്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കുക. 24ന് ഫലം പ്രഖ്യാപിക്കും.

Evm

മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രണ്ടിടത്തും ബിജെപിയാണ് ഭരിക്കുന്നത്. ഹരിയാണയില്‍ ബിജെപി സര്‍ക്കാരിനെതിരെ വികാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. രണ്ടിടത്തും കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടമാണ്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത് ബിജെപിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

സൗദിയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു; യുഎഇയും ആവശ്യപ്പെട്ടു, ഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍സൗദിയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു; യുഎഇയും ആവശ്യപ്പെട്ടു, ഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ നാലാണ്. സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ ഏഴ് ആയിരിക്കും. ഒക്ടോബര്‍ 24ന് ഫലം പ്രഖ്യാപിക്കും. മഹാരാഷ്ട്രയില്‍ 288 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഹരിയാണയില്‍ 90 മണ്ഡലങ്ങളും. രണ്ടിടത്തും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാണ് മല്‍സരിക്കുന്നത്.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വൈകിപ്പിച്ചത് ബിജെപിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് ആവര്‍ത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാഷ്ട്രീയ കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ തിയ്യതി പ്രഖ്യാപിച്ചതോടെ കേരളം ഇനി പോരാട്ട ചൂടിലേക്ക് നീങ്ങുകയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും ഉപതിരഞ്ഞെടുപ്പ്. മാത്രമല്ല, ബിജെപിയുടെ ശക്തിപ്രകടനത്തിനുള്ള അവസരം കൂടിയാണ്. സ്ഥാനാര്‍ഥികളെ കണ്ടെത്താനും പത്രിക സമര്‍പ്പിക്കാനും ഇനി 9 ദിവസമാണുള്ളത്. എംഎല്‍എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചതോടെയാണ് നിയമസഭാ മണ്ഡലങ്ങൡ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അരൂര്‍ ഒഴികെ എല്ലാം യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. കെഎം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ മണ്ഡലത്തില്‍ ഈ മാസം 23നാണ് ഉപതിരഞ്ഞെടുപ്പ്.

English summary
Kerala Assembly By Election on October 21; Result on October 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X