Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വീണ്ടും വോട്ടെടുപ്പ്; ഒരുപക്ഷേ, വയനാടും... ഇനിയും തിരഞ്ഞെടുപ്പ് കാലം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ 'വീട്ടില്‍ പോകു'മെന്ന് കരുതരുത്. ഇനിയും വരാനിരിക്കുകയാണ് തിരഞ്ഞെടുപ്പുകളുടെ സുവര്‍ണ കാലം. ഈ മാസം 25ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മാത്രമാണ് പങ്കാളികളാകുക എങ്കിലും തൊട്ടുപിന്നാലെ എത്തും ഉപതിരഞ്ഞെടുപ്പുകള്‍. പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് പുറമെ ഒരുപക്ഷേ, വയനാട് ജില്ലയിലും ഉപതിരഞ്ഞെടുപ്പ് വന്നേക്കും.

വടകര മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് വരിക. കെകെ ശൈലജ വടകരയില്‍ തോറ്റതിനാല്‍ മട്ടന്നൂരില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ആരവം കഴിഞ്ഞാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ആര് മല്‍സരിക്കുമെന്ന ചോദ്യം ഉയരുകയായി.

bypoll in kerala-1

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് മണ്ഡലത്തില്‍ നോട്ടമുണ്ട് എന്ന് ആദ്യം പറഞ്ഞത് രാജിവച്ച കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലാണ്. സിപിഎമ്മിന് വേണ്ടി പാലക്കാട് മുതിര്‍ന്ന നേതാവ് മല്‍സരിക്കുമെന്ന ചര്‍ച്ചകളും വന്നിരുന്നു. ബിജെപി 2021ല്‍ രണ്ടാം സ്ഥാനത്തെത്തിയ ഈ മണ്ഡലത്തില്‍ ത്രികോണ പോരാട്ടമാകുമെന്ന് തീര്‍ച്ച.

തൃശൂര്‍ ജില്ലയിലെ ചേലക്കര നിയമസഭാ മണ്ഡലമാണ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മറ്റൊരിടം. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ഇതിന് കാരണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് രാധാകൃഷ്ണന്‍ ജയിച്ച മണ്ഡലമാണ് ചേലക്കര. ഇവിടെ സിപിഎമ്മിന് ആശങ്കയ്ക്ക് വകയില്ല. അതേസമയം, പാലക്കാട് മണ്ഡലത്തില്‍ മൂന്ന് കക്ഷികള്‍ക്കും തുല്യശക്തിയാണ്.

വയനാട്, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏതെങ്കിലും ഒരുമണ്ഡലം ഒഴിയേണ്ടി വരും. ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ തീരുമാനമെടുക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. രണ്ട് മണ്ഡലങ്ങളും തനിക്ക് പ്രധാനമാണെന്ന് രാഹുല്‍ സൂചിപ്പിച്ചു.

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയാനാണ് സാധ്യത. വോട്ടര്‍ പട്ടികയുള്‍പ്പെടെ സൂക്ഷിക്കണമെന്ന് ലോക്‌സഭാ വോട്ടെടുപ്പ് കഴിഞ്ഞ വേളയില്‍ കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കിയത് ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ്. രാഹുലിന് പകരം ആര് സ്ഥാനാര്‍ഥിയാകുമെന്നാണ് അടുത്ത ചോദ്യം. സഹോദരി പ്രിയങ്ക ഗാന്ധി എത്തുമോ, എതിരാളിയായി ആനി രാജ തന്നെ മല്‍സരിക്കുമോ എന്ന ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്.

ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതായത് വരുന്ന ഡിസംബറിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. അടുത്ത വര്‍ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങലിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കും. തൊട്ടടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും. അതായത്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരക്കേറുന്ന വര്‍ഷങ്ങളാണ് വരാന്‍ പോകുന്നത് എന്ന് ചുരുക്കം. രാഷ്ട്രീയ താല്‍പ്പര്യമുള്ള കേരളത്തിലെ ജനങ്ങളുടെ ചൂടേറിയ ചര്‍ച്ചകള്‍ തുടരുമെന്നും പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+