കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമങ്ങൾ തള്ളിക്കളയാൻ കേരള നിയമസഭ: ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയിൽ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം മൂന്നാഴ്ച പിന്നിടുമ്പോൾ നിർണ്ണായക നീക്കത്തിന് കേരള നിയമസഭ. കേന്ദ്രസർക്കാർ പാസാക്കിയിട്ടുള്ള പുതിയ കാർഷിക നിയമഭേദഗതികൾ തള്ളിക്കളയുന്നതിനായി ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. ഒരു മണിക്കൂർ മാത്രം നീളുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കക്ഷി നേതാക്കൾ മാത്രമായിരിക്കും സംസാരിക്കുകയെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ചെത്തുകാരന്റെ മകന്‍ ഇരവാദം സാമാന്യം നല്ല ബോറാണ്; താന്‍ എന്ന് വിളിച്ചതിൽ അപാകതയില്ലെന്ന് വി ടി ബൽറാംചെത്തുകാരന്റെ മകന്‍ ഇരവാദം സാമാന്യം നല്ല ബോറാണ്; താന്‍ എന്ന് വിളിച്ചതിൽ അപാകതയില്ലെന്ന് വി ടി ബൽറാം

കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം തുടരുമ്പോൾ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷവും കർഷ വിരുദ്ധമെന്ന് വിലയിരുത്തുന്ന നിമയത്തോട് എതിർപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിയമഭേദഗതികളെ തള്ളിക്കളയുന്ന പ്രമേയവും നിയമസഭ പാസാക്കും. എന്നാൽ കേരള നിയമസഭയിൽ ബിജെപിയുടെ ഏക അംഗം മാത്രമായിരിക്കും പ്രമേയത്തെ എതിർക്കുക. തിങ്കളാഴ്ച മന്ത്രി സഭാ യോഗം ചേരുമ്പോൾ ചൊവ്വാഴ്ചത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് കേരള ഗവർണറിൽ നിന്ന് അനുമതി തേടുകയും ചെയ്യും.

 keralaassembly11

നേരത്തെ ദില്ലി നിയമസഭയും കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇതിനായി വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽവെച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കാർഷിക നിയമത്തിന്റെ പകർപ്പുകൾ കീറിയെറിയുകയും ചെയ്തിരുന്നു. കർഷകരുടെ പ്രക്ഷോഭം 25 ദിവസം പിന്നിടുമ്പോഴാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള കേരളത്തിന്റെ നീക്കം. തിങ്കളാഴ്ച മുതൽ റിലേ നിരാഹാരം ആരംഭിക്കുമെന്നാണ് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

വിസ്മയ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം: ഇതാണോ സാക്ഷര കേരളമെന്ന് സോഷ്യല്‍ മീഡിയവിസ്മയ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം: ഇതാണോ സാക്ഷര കേരളമെന്ന് സോഷ്യല്‍ മീഡിയ

എമിറേറ്റ്‌സ് ക്രിക്കറ്റ് ടീമുമായി കരാറൊപ്പിട്ട് 3 മലയാളികള്‍, അടുത്ത സീസണില്‍ ഇവര്‍ കളിക്കും!!എമിറേറ്റ്‌സ് ക്രിക്കറ്റ് ടീമുമായി കരാറൊപ്പിട്ട് 3 മലയാളികള്‍, അടുത്ത സീസണില്‍ ഇവര്‍ കളിക്കും!!

English summary
Kerala assembly calls for a special session on Farm laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X