പിസി ജോര്‍ജ് കുരുക്കില്‍; കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്തു
തിരുവനന്തപുരം: ഊണ് കൊണ്ടുവരാന്‍ വൈകിയെന്ന് ആരോപിച്ച് കുടുംബശ്രീ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പി.സി.ജോര്‍ജ് എംഎല്‍എ, പിഎ സണ്ണി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാന്റീന്‍ ജീവനക്കാരന്‍ മനുവിന്റെ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസാണ് കേസെടുത്തത്.
സംഘം ചേര്‍ന്നു മര്‍ദിക്കുക, അസഭ്യം പറയുക എന്നീ വകുപ്പുകളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയത്. ഊണ് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പി.സി.ജോര്‍ജും പിഎയും ചേര്‍ന്ന് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് മനുവിന്റെ പരാതി. കണ്ണിനും ചുണ്ടിനും പരുക്കേറ്റ മനു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണം പി സി ജോര്‍ജ് തള്ളിക്കളഞ്ഞു. വാക്കേറ്റം മാത്രമാണ് ഉണ്ടായത്. തനിക്കെതിരെയുള്ളത് ഗൂഢാലോചനയാണ്. മനുവിന്റെ ഫോണ്‍ കോള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാന്റീനിലെ സര്‍വീസിനെതിരെ പി.സി.ജോര്‍ജ് സ്പീക്കര്‍ക്കു പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരന് നിയമനടപടിയുമായി ജീവനക്കാരനു മുന്നോട്ടുപോകാമെന്നാണ് സ്പീക്കറുടെ തീരുമാനം.












Click it and Unblock the Notifications