Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്‍റെ മാനം കാത്ത് വീണ ജോര്‍ജ്ജ്, ആറന്മുളയില്‍ തിളക്കമാര്‍ന്ന വിജയം

ആറന്മുള: രാഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കിയ ആറന്മുള മണ്ഡലത്തില്‍ല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിന് ജയം.7646 വോട്ടുകള്‍ക്കാണ് വീണ മണ്ഡലത്തില്‍ വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമാണ് ആറന്മുള. 2006 ലും 2011 ലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമായിരുന്നു ആറന്മുള. ആറന്മുള വിമാനത്താവള വിവാദം ഉള്‍പ്പടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ് മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ്ജിനെ സ്ഥാനാര്‍ഥിയാക്കിയത് ഏറെ വിവാദമായിരുന്നു.

ഇടത് മുന്നണി ഏറെ ആലോചിച്ചാണ് വീണയെ മത്സര രംഗത്ത് ഇറക്കിയത്. 2006 ലും 2011 ലും യുഡിഎഫിന് വേണ്ടി ആറന്മുള പിടിച്ചെടുത്തത് കെ ശിവദാസന്‍ നായര്‍ ആയിരുന്നു. മൂന്നാം തവണയാണ് അദ്ദേഹം ആറന്മുളയില്‍ അങ്കത്തിനിറങ്ങിയത്. നിയമസഭയില്‍ ബജറ്റ് തടപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ വനിത എംഎല്‍എയ്ക്ക് നേരെ നടത്തിയ അതിക്രമം ശിവദാസന്‍നായരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

Veena George

ബിജെപിയ്ക്ക് വളക്കൂറുള്ള മണ്ണാണ് ആറന്മുള. അതിനാല്‍ തന്നോ തോറ്റാലും അന്തസ്സോടെയുള്ള തോല്‍വിയാകും സ്ഥാനാര്‍ത്ഥിയായ എംടി രമേശിന് ലഭിയ്ക്കുക. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ 1.40 ലക്ഷം വോട്ട് സ്വരൂപിച്ച എംടി രമേശ് തികഞ്ഞ പ്രതീക്ഷയിലാണ് മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ ഇറങ്ങിയത്. മൂന്ന് മുന്നണിയ്ക്കും ഒരു പോലെ പ്രതീക്ഷ നല്‍കിയ മണ്ഡലം ഒടുവില്‍വീണയ്ക്കൊപ്പം നിന്നു. 2011 ലെ തിരഞ്ഞെടുപ്പില് കെ ശിവദാസന്‍ നായര്‍ 64845 വോട്ടുകളാണ് ആറന്മുളയില്‍ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+