ബിജെപിക്ക് വന്‍ നേട്ടം, പക്ഷേ വെള്ളാപ്പള്ളിക്കും ബിഡിജെഎസിനും എന്താണ് കിട്ടിയത്?
ഒരിടത്ത് ജയം, ഏഴിടങ്ങളില്‍ രണ്ടാം സ്ഥാനം - ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കേരളത്തില്‍ ബി ജെ പി ഇത്തവണ നടത്തിയത്. നേമത്ത് ഒ രാജഗോപാല്‍ ചരിത്രവിജയം നേടിയപ്പോള്‍ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട്, മലമ്പുഴ, പാലക്കാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രണ്ടാമതെത്തി. മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് കെ സുരേന്ദ്രന്‍ തോറ്റത്. വട്ടിയൂര്‍ക്കാവിലും കാസര്‍കോടും ബി ജെ പിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു.
എന്‍ ഡി എയുടെ ഒപ്പം ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ബി ഡി ജെ എസിന് ഒരു സീറ്റിലും മത്സരിക്കാനായില്ല. വിജയ പ്രതീക്ഷയോടെ ബി ഡി ജെ എസ് ഇറങ്ങിയ കുട്ടനാട്ടില്‍ പാര്‍ട്ടിക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. കുട്ടനാട്ടില്‍ എല്‍ ഡി എഫിലെ തോമസ് ചാണ്ടി ജയിച്ചു. യു ഡി എഫിലെ ജേക്കബ് എബ്രഹാമാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. ബി ഡി ജെ എസിന്റെ സുഭാഷ് വാസു മൂന്നാം സ്ഥാനത്തായി. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ ഡി എയുടെ ഭാഗമായി മത്സരിച്ച സി കെ ജാനുവിനും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

തൃശ്ശൂര്‍ ജില്ലയില്‍ പലയിടങ്ങളിലും വോട്ട് പിടിക്കാന്‍ ബി ഡി ജെ എസിന് സാധിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ കാര്യപ്പെട്ട ഒരു നേട്ടം അവര്‍ക്ക് ഉണ്ടാക്കാനായില്ല. അതേസമയം ബി ജെ പിക്ക് ബി ഡി ജെ എസിന്റെ സഹായം ഗുണകരമാകുകയും ചെയ്തു. പലതവണ വിജയത്തിന്റെ വക്കിലെത്തിയ ഒ രാജഗോപാലിന് ജയിക്കാനായി. അതേപോലെ തന്നെ ഏഴിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും മിക്കവാറും എല്ലാ മണ്ഡലങ്ങളിലും വോട്ട് ശതമാനം ഉയര്‍ത്താനും ബി ജെ പിക്ക് സാധിച്ചു.












Click it and Unblock the Notifications