കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാന്‍ പോകുന്ന 20 മണ്ഡലങ്ങള്‍ ഇവയാണ്!

  • By Desk
Google Oneindia Malayalam News

ഇത്രയൊക്കെ ചെയ്തിട്ടും വെറും ഒരു താമര മാത്രമേ വിരിഞ്ഞുള്ളൂ - എന്ന് കളിയാക്കുന്നവരോട് 1984 ല്‍ വെറും രണ്ട് താമര മാത്രമേ വിരിഞ്ഞിരുന്നുള്ളൂ എന്നാണ് ബി ജെ പി അനുഭാവികള്‍ക്ക് പറയാനുള്ളത്. ആ പാര്‍ട്ടിയാണ് ലോക്‌സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. അന്നത്തെ എം പിമാരായ എ ബി വാജ്‌പേയിയുടെയും അദ്വാനിയുടെയും സമകാലികനായ ഒ രാജഗോപാലിലൂടെയാണ് കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറന്നതെന്നതും യാദൃശ്ചികം.

ഒരിടത്ത് വിജയവും ഏഴിടത്ത് രണ്ടാം സ്ഥാനവും. മുപ്പതിനായിരത്തിന് മേല്‍ സീറ്റ് കിട്ടിയ 19 മണ്ഡലങ്ങളുണ്ട് ബി ജെ പിക്ക്. മത്സരിച്ച സ്ഥലങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്താനായെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രതീക്ഷ വെക്കുക ഇനി പറയുന്ന ഈ 20 സീറ്റുകളിലാകും. ഏതൊക്കെയാകും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ താമര വിരിയാന്‍ സാധ്യതയുള്ള ആ 20 മണ്ഡലങ്ങള്‍. കാണൂ...

നേമം

നേമം

2016 തിരഞ്ഞെടുപ്പില്‍ ബി ജെ പി നയിച്ച എന്‍ ഡി എ ജയിച്ച ഏക സീറ്റ്. ജയിച്ചത് - ഒ രാജഗോപാല്‍. കിട്ടിയ വോട്ടുകള്‍ - 67813. ഭൂരിപക്ഷം - 8671.

മഞ്ചേശ്വരം

മഞ്ചേശ്വരം

കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് 56781 വോട്ടുകളാണ് ബി ജെ പി പിടിച്ചത്. തോറ്റത് വെറും 89 വോട്ടിന്. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ഏറ്റവും ചെറിയ മാര്‍ജിന്‍. അടുത്ത തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രതീക്ഷ വെക്കാവുന്ന മണ്ഡലം.

കാസര്‍കോട്

കാസര്‍കോട്

കാസര്‍കോടും ബി ജെ പി രണ്ടാമതെത്തി. ഹിന്ദു ഐക്യവേദി വഴി സ്ഥാനാര്‍ഥിയായ രവീശ തന്ത്രി 56120 വോട്ടുകള്‍ പിടിച്ചു. 8607 ആയിരുന്നു മാര്‍ജിന്‍

മലമ്പുഴ

മലമ്പുഴ

വി എസ് അച്യുതാനന്ദന്‍ വിജയിച്ച മലമ്പുഴ മണ്ഡലത്തില്‍ സി.കൃഷ്ണകുമാര്‍ 46157 വോട്ടാണ് നേടിയത്. വി എസ് 27142 വോട്ടുകള്‍ നേടിയപ്പോള്‍ കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തെത്തി.

വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവ്

കെ മുരളീധരന്‍ ജയിച്ച വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തി. പിടിച്ച വോട്ട് - 43700. മാര്‍ജിന്‍ - 7622.

കഴക്കൂട്ടം

കഴക്കൂട്ടം

മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ ആണ് കഴക്കൂട്ടത്ത് മത്സരിച്ചത്. 42732 വോട്ടുകള്‍ പിടിച്ചു. രണ്ടാം സ്ഥാനത്തെത്തി. മാര്‍ജിന്‍ 7347.

പാലക്കാട്

പാലക്കാട്

പാലക്കാട് മണ്ഡലത്തിൽ പലപ്പോഴും ഒന്നാം സ്ഥാനത്തെത്താൻ ശോഭ സുരേന്ദ്രന് കഴിഞ്ഞു. അവസാന മിനുട്ടിൽ പക്ഷേ രണ്ടാം സ്ഥാനത്തായിപ്പോയി. പിടിച്ചത് 40076 വോട്ടുകൾ.

കാട്ടാക്കട

കാട്ടാക്കട

കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ് പിടിച്ചത് 38700 വോട്ടുകളാണ്. പക്ഷേ മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. എല്‍ ഡി എഫാണ് ഇവിടെ ജയിച്ചത്.

ആറന്മുള

ആറന്മുള

ആറന്മുളയില്‍ മൂന്നാമതെത്തിയെങ്കിലും എം ടി രമേശ് 37906 വോട്ടുകള്‍ നേടി. എല്‍ ഡി എഫിലെ വീണ ജോര്‍ജാണ് ഇവിടെ ജയിച്ചത്. ഭൂരിപക്ഷം 7646.

പത്ത് സീറ്റുകള്‍ കൂടി

പത്ത് സീറ്റുകള്‍ കൂടി

മണലൂര്‍ എ.എന്‍ രാധാകൃഷ്ണന്‍ (37680), പുതുക്കാട് എ നാഗേഷ് (35833), നെടുമങ്ങാട് വി.വി. രാജേഷ് (35139), തിരുവനന്തപുരം സെന്‍ട്രല്‍ ശ്രീശാന്ത് (34764), ചാത്തന്നൂര്‍ ബി. ഗോപകുമാര്‍ (33199), പാറശ്ശാല കെ. ജയന്‍ (33028), കുന്ദമംഗലം സി.കെ.പി (32702), കാഞ്ഞിരപ്പള്ളി വി.എന്‍. മനോജ് (31411), മാവേലിക്കര പി.എം വേലായുധന്‍ (30929), ഇരിങ്ങാലക്കുട സന്തോഷ് സി (30420), കോഴിക്കോട് നോര്‍ത്ത് കെ. പി ശ്രീശന്‍ (29860) എന്നിവയാണ് ബി ജെ പി മികച്ച വോട്ടുകള്‍ നേടിയ മറ്റ് മണ്ഡലങ്ങള്‍.

English summary
Kerala Assembly Election 2016: BJP's best 20 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X