കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് ആ 300 വോട്ടുകള്‍ എവിടെനിന്ന് വന്നു? സുരേന്ദ്രന്‍ തോറ്റത് വെറും 89 വോട്ടിന്!

  • By Desk
Google Oneindia Malayalam News

മഞ്ചേശ്വരം: കപ്പിനും ചുണ്ടിനും ഇടയിലാണ് ബി ജെ പിക്ക് ഇത്തവണ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ നിയമസഭാ സീറ്റ് നഷ്ടപ്പെട്ടത്. നേമത്ത് രാജഗോപാലിന് പിന്നാലെ മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും വിജയിക്കുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്ക് അവസാന ലാപ്പില്‍ ഇല്ലാതായത്. യു ഡി എഫിലെ പി ബി അബ്ദുള്‍ റസാഖ് 56870 വോട്ടുകള്‍ നേടിയപ്പോള്‍ സുരേന്ദ്രന് കിട്ടിയത് 56781 വോട്ടുകള്‍. വ്യത്യാസം വെറും 89 വോട്ടിന്റേത്.

എന്നാല്‍ പോള്‍ ചെയ്തതിനെക്കാള്‍ 300 വോട്ടുകള്‍ മഞ്ചേശ്വരത്ത് അധികമായി എണ്ണി എന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളാണ് മഞ്ചേശ്വരത്തെ വീണ്ടും ശ്രദ്ധേയമാക്കുന്നത്. മഞ്ചേശ്വരത്ത് മത്സരിച്ച എട്ട് സ്ഥാനാര്‍ഥികള്‍ക്കും നോട്ടയ്ക്കും കിട്ടിയ വോട്ടുകള്‍ ചേരുമ്പോള്‍ ആകെ പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 300 വോട്ടുകള്‍ അധികമാണ് എന്നാണ് ആരോപണം. കണക്കുകള്‍ ഇങ്ങനെ...

മഞ്ചേശ്വരത്തെ ആകെ വോട്ടുകള്‍ 158584?

മഞ്ചേശ്വരത്തെ ആകെ വോട്ടുകള്‍ 158584?

മഞ്ചേശ്വരത്തെ ആകെ വോട്ടുകള്‍ എന്ന് പറയുന്നത് 208145 ആണ്. ഇതില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 158584 ആണെന്ന് വിവിധ മാധ്യമങ്ങള്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടയാളപ്പെടുത്തിയ കണക്ക് ഇത് തന്നെയാണോ എന്നത് വ്യക്തമല്ല. 76.19 ആണ് മഞ്ചേശ്വരത്തെ പോളിങ് ശതമാനമെന്ന് ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ പറയുന്നുണ്ട്.

മഞ്ചേശ്വരത്ത് എണ്ണിയ വോട്ടുകള്‍

മഞ്ചേശ്വരത്ത് എണ്ണിയ വോട്ടുകള്‍

മഞ്ചേശ്വരത്ത് മത്സരിച്ച എട്ട് സ്ഥാനാര്‍ഥികള്‍ക്കും നോട്ടയ്ക്കും ചേര്‍ന്ന് കിട്ടിയിരിക്കുന്നത് 158884 വോട്ടുകളാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ വിവരമാണ് ഇത്. പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് ശരിയാണെങ്കില്‍ 300 വോട്ടുകള്‍ അധികമായി എണ്ണിയിട്ടുണ്ട്. ഇത് എവിടെ നിന്നും വന്നു എന്നതിലാണ് സംശയം.

കിട്ടിയ വോട്ടുകള്‍ ഇങ്ങനെ

കിട്ടിയ വോട്ടുകള്‍ ഇങ്ങനെ

യു ഡി എഫ് സ്ഥാനാഥി പി ബി അബ്ദുള്‍ റസാഖിന് 56870, ബി ജെ പിയുടെ കേ സുരേന്ദ്രന് 56781, സി പി എമ്മിലെ സി എച്ച് കുഞ്ഞമ്പുവിന് 42565 എന്നിങ്ങനെയാണ് വോട്ടുകള്‍.

മറ്റ് അഞ്ച് സ്ഥാനാര്‍ഥികള്‍ കൂടി

മറ്റ് അഞ്ച് സ്ഥാനാര്‍ഥികള്‍ കൂടി

പി ഡി പിയുടെ ബഷീര്‍ അഹമ്മദിന് 759 വോട്ടാണ് കിട്ടിയത്. നോട്ടയ്ക്ക് 646 പേര്‍ വോട്ട് ചെയ്തു. കെ സുന്ദര 467, രവിചന്ദ്ര 365, കെ പി മുനീര്‍ 224, ജോണ്‍ ഡിസൂസ 207 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുകള്‍. ആകെ കൂട്ടിയാല്‍ കിട്ടുന്നത് 158884 വോട്ടുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നാലേ ഇക്കാര്യത്തില്‍ വ്യക്തമായ ചിത്രം കിട്ടൂ.

കെ സുരേന്ദ്രന്റെ തോല്‍വി

കെ സുരേന്ദ്രന്റെ തോല്‍വി

വെറും 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ പി ബി അബ്ദുള്‍ റസാഖിന് പിന്നിലായത്. പോള്‍ ചെയ്തതിലും കൂടുതല്‍ വോട്ടുകള്‍ എണ്ണി എന്നത് വസ്തുതാ പരമായി ശരിയാണെങ്കില്‍ മഞ്ചേശ്വരത്ത് ചിലപ്പോള്‍ റീ പോളിങ് വരെ ഉണ്ടായേക്കും.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

തന്നെ തോല്‍പിക്കാന്‍ വേണ്ടി എല്‍ ഡി എഫ് യു ഡി എഫിന് വോട്ട് മറിച്ചു എന്ന് കെ സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. കെ സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള കെ സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു. ക്രമക്കേടുകള്‍ കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കെ സുരേന്ദ്രന്‍ പരാതി നല്‍കിയതായാണ് വിവരം.

പോസ്റ്റല്‍ വോട്ടുകളുടെ കണക്ക് കൂട്ടിയോ? ഇങ്ങനെ കണക്ക് തെറ്റാന്‍ സാധ്യതയുണ്ടോ?

പോസ്റ്റല്‍ വോട്ടുകളുടെ കണക്ക് കൂട്ടിയോ? ഇങ്ങനെ കണക്ക് തെറ്റാന്‍ സാധ്യതയുണ്ടോ?

സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്ന ഈ കണക്കില്‍ പോസ്റ്റല്‍ വോട്ടുകള്‍ പരിഗണിച്ചിട്ടുണ്ടോയെന്ന് അറിയില്ല. എങ്കിലും 300 വോട്ടുകളായിരിക്കില്ല പോസ്റ്റല്‍ വോട്ടുകളെന്ന് ഏറെക്കുറെ ഉറപ്പാണ്.

English summary
Kerala Assembly Election 2016: BJP loses Manjeswaram again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X