കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് 4 സീറ്റ്; കേരളത്തില്‍ താമര വിരിയുന്നു?

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എക്‌സിറ്റ് പോള്‍ ഫലത്തില്‍ എന്‍ഡിഎയ്ക്ക് 4 സീറ്റുകളാണ് പ്രവചിച്ചിട്ടുള്ളത്. ഇത്തവണ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് വലിയ പ്രതീക്ഷയായിരുന്നു. കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫ് യുഡിഎഫ് മത്സരമല്ല നടന്നത്, പല മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരുന്നു.

കഴിഞ്ഞ തവണത്തെ ലോക്‌സഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പകളില്‍ ബിജെപി നടത്തിയ മുന്നേറ്റം ഇത്തവത്തെ തിരഞ്ഞെടുപ്പില്‍ വിജയത്തിന് വഴിയൊരുക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയാണ് ബിജെപി. പല മണ്ഡലങ്ങളിലും എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപി ഭീഷണിയുയര്‍ത്തിയിരുന്നു. കേരളത്തിലെ സീറ്റുകള്‍ മൊത്തത്തില്‍ പിടിച്ചെടുക്കുകയല്ലായിരുന്നു ബിജെപിയുടെ ലക്ഷ്യം പകരം കേരളത്തില്‍ ബിജെപി സാനിധ്യം ഉറപ്പിക്കുക മാത്രമായിരുന്നു ആവശ്യം.

bjp-14

കേരളത്തില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുമ്പോള്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിരുന്നു. കേരളത്തിലെ ബിഡിജെഎസ്സിനെയും കേരളാ കോണ്‍ഗ്രസ്സിനെയും സികെ ജാനുവിന്റെ നേത്യത്വത്തിലുള്ള ആദിവാസി ഗ്രപ്പിനെയും കൂടെ നിര്‍ത്താന്‍ ബിജെപിയ്ക്ക് സാധിച്ചു.

കേരളത്തില്‍ 20 ഓളം മണ്ഡലത്തില്‍ ബിജെപിയ്ക്ക് സ്വാധീനമുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ തൂത്തുവാരിയത് ബിജെപിയായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപി ഒരു പോലെ ഭീഷണിയായത്. എന്നാല്‍ ഇത്തവണ കൂടി കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിലെങ്കില്‍ മോദിയുടെ പരാജയം തന്നെയായിരിക്കും രേഖപ്പെടുത്തുന്നത്.

English summary
kerala assembly election 2016, bjp will open account in kerala today exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X