Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലക്ഷന്‍ സ്‌പെഷല്‍: ചാണ്ടി ഉമ്മന്‍ സെല്‍ഫി വിത്ത് ഉമ്മന്‍ ചാണ്ടി!

പുതുപ്പള്ളി: ഭൂരിപക്ഷം കൂടുമോ എന്ന് വോട്ട് ചെയ്തവരോട് ചോദിക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പുതുപ്പള്ളി ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രതികരണം. ജനങ്ങള്‍ അക്രമങ്ങള്‍ കൊണ്ട് മടുത്തിരിയ്ക്കുന്നു. ഈ സമയത്താണ് യുഡിഎഫിന്റെ വികസന മുദ്രാവാക്യത്തിന് പ്രസക്തി വര്‍ധിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വിശ്വസിക്കുന്നു.

പുതുപ്പള്ളി അങ്ങാടിയിലെ ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ഉമ്മന്‍ ചാണ്ടിയുമൊത്ത് മകന്‍ ചാണ്ടി ഉമ്മന്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളില്‍ തന്നെയായിരുന്നു ചാണ്ടി ഉമ്മനും വോട്ട്. കഴിഞ്ഞ പ്രാവശ്യം എല്‍ ഡി എഫിലെ സുജ സൂസന്‍ ജോര്‍ജിനെ 33255 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി തോല്‍പിച്ചത്.

chandy-oommen-oommen-chandy-

ഇത്തവണം സി പി എമ്മിലെ ഇളമുറക്കാരനായ ജെയക്ക് സി തോമസാണ് ഉമ്മന്‍ ചാണ്ടിക്ക് പ്രധാന എതിരാളി. ഉമ്മന്‍ ചാണ്ടിക്ക് പതിനൊന്നാമത്തെ അങ്കമാണ് പുതുപ്പള്ളിയില്‍ ഇത്. നാല്‍പ്പത്താറ് വര്‍ഷം മുമ്പ് ആദ്യമായി പുതുപ്പള്ളിയില്‍ ഇറങ്ങുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടായിരുന്ന പ്രായമേ ജെയ്ക്കിന് ഉള്ളൂ. ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായ ജോര്‍ജ്ജ് കുര്യനാണ് പുതുപ്പള്ളിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+