Get Updates
Get notified of breaking news, exclusive insights, and must-see stories!

ചവറയെ ഞെട്ടിച്ച് വിജയൻ പിള്ള... ഷിബു ബേബി ജോണിനെ അട്ടിമറിച്ചു

ചവറ: ചവറയില്‍ ഇടത് സ്ഥാനാർത്ഥിയ്ക്ക് അട്ടിമറി വിജയം. ആർഎസ്പിയുടെ തട്ടകത്തിൽ ബേബി ജോണിൻറെ മകൻ ഷിബു ബേബി ജോണിനെ അട്ടിമറിച്ചത് സിഎംപി സ്ഥാനാർത്ഥി എൻ വിജയൻ പിള്ളയാണ്. 6189 വോട്ടിനാണ് തൊഴിൽ മന്ത്രിയായ ഷിബു ബേബിജോണിനെ വിജയൻ പിള്ള അട്ടിമറിച്ചത്.

യുഡിഎഫില്‍ നിന്നും ചവറ തിരിച്ച് പിടിയ്ക്കുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് സഖ്യകക്ഷിയായ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന് മണ്ഡലം നല്‍കിയത്. മണ്ഡലത്തില്‍ വിജയന്‍ പിള്ളയ്ക്കുള്ള സ്വാധീനവും സാമുദായിക സ്വാധാനവും കണക്കിലെടുത്തായിരുന്നു ഇത്.

വിജയൻ പിള്ള 64666 വോട്ടുകൾ നേടി. 58477 വോട്ടുകൾ മാത്രമാണ് ഷിബു ബേബി ജോണിന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എം സുനിലിന് 10, 276 വോട്ടുകൾ ലഭിച്ചു.

ആർഎസ്പി കുത്തകയെന്ന് അറിയപ്പെടുന്ന ചവറയിൽ 2001 ലും 2011 ലുമാണ് ഷിബു ബേബി ജോണ്‍ വിജയിച്ചത്. 2006 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. 2011 ല്‍ 65002 വോട്ടുകള്‍ നേടിയാണ് ഷിബു ബേബി ജോണ്‍ എന്‍കെ പ്രേമചന്ദ്രനെ തോല്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+