എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം
ചേര്‍ത്തല: കെആര്‍ ഗൗരിയമ്മയേയും വയലാര്‍ രവിയേയുമൊക്കെ പരാജയപ്പെടുത്തിയ ചരിത്രമുള്ള ചേര്‍ത്തല ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചിയ്ക്കാനാകില്ലായിരുന്നു. പ്രവചനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അവസാനം നല്‍കി ചേര്‍ത്തലയില്‍എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി തിലോത്തമന്‍ വിജയിച്ചു. 7196 വോട്ടുകള്‍ക്കാണ് തിലോത്തമന്‍ മണ്ഡലം നിലനിര്‍ത്തിയത്.
സിപിഐയുടെ സിറ്റിംഗ് സീറ്റാണ് ചേര്‍ത്തല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെസി വേണുഗോപാലിനൊപ്പം നിന്ന് വലത് ചായ് വ് കാട്ടിയ മണ്ഡലത്തിന്റെ സ്വഭാവം നിയമസഭ തിരഞ്ഞെടുപ്പില്‍ എങ്ങനെ നിഴലിയ്ക്കുമെന്നത് ആകാംഷയുണര്‍ത്തി.

സിറ്റിംഗ് എംഎല്‍എയായ പി തിലോത്തമന്‍ ഇടത് മുന്നണിയ്ക്ക് വേണ്ടി വോട്ട് തേടിയപ്പോള്‍, യുഡിഎഫിന് വേണ്ടി അഭിഭാഷകനായ എസ് ശരത്താണ് മത്സരിയ്ക്കാനിറങ്ങിയത്. ബിജെഡിഎസ് സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ മുന്നണഇയ്ക്ക് വേണ്ടി പിഎസ് രാജീവാണ് മത്സരംഗത്തിറങ്ങിയത്. 2011ല്‍ പി തിലോത്തമന്റെ എതിരാളി കെആര്‍ ഗൗരിയമ്മയായിരുന്നു. 86193 വോട്ടുകളാണ് തിലോത്തമന്‍ 2011ല്‍ നേടിയത്.












Click it and Unblock the Notifications