ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ചാനലില്‍ സംസാരിച്ചവരെല്ലാം തോറ്റു, ഇതാ പട്ടിക കാണൂ!
അപ്രതീക്ഷിതമായ തിരിച്ചടി എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. എന്നാല്‍ ജനവിധി അത്ര അപ്രതീക്ഷിതമായിരുന്നില്ല എന്ന് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഈസിയായി മനസിലാകും. ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും രക്ഷപ്പെട്ടെങ്കിലും കെ ബാബുവിനെ തൃപ്പൂണിത്തുറയില്‍ തോല്‍പിച്ച് ജനകീയ കോടതി കരുത്തുകാട്ടി.
ബാര്‍ കോഴ അഴിമതിയില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടിയും മന്ത്രിസ്ഥാനവും രക്ഷിച്ചെടുത്ത ബാബുവിന് ജനകീയ കോടതിയില്‍ പിടിച്ചുനില്‍ക്കാനായില്ല. ബാബു അടക്കം 5 മന്ത്രിമാരാണ് തോറ്റത്. കഴിഞ്ഞില്ല, ചാനല്‍ ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയെ ന്യായീകരിച്ച് സംസാരിക്കാനെത്തിയ മുന്‍ നിര നേതാക്കള്‍ എല്ലാവരും തോറ്റു. കാണണ്ടേ ഉമ്മന്‍ചാണ്ടിയുടെ തോറ്റുപോയ വക്താക്കളെ...

ടി സിദ്ദിഖ്
ഞാന്‍ പറയാം ഞാന്‍ പറയാം എന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചകളില്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ശരിക്കും ഒരു ചാവേറിനെപ്പോലെ വാദിച്ച നേതാവാണ് ടി സിദ്ദിഖ്. കുന്ദമംഗലത്ത് സിറ്റിംഗ് എം.എല്‍.എ കൂടിയായ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി.ടി.എ റഹീമിനോട്ം 11205 വോട്ടിന്റെ വ്യത്യാസത്തിലാണ് സിദ്ദിഖ് തോറ്റത്. വോട്ടെണ്ണലിന്റെ ആദ്യ സമയങ്ങളില്‍ മാത്രമായിരുന്നു ടി സിദ്ദിഖിന് പ്രതീക്ഷയുണ്ടായിരുന്നത്.

പി സി വിഷ്ണുനാഥ്
ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥ് തോറ്റത് 9983 വോട്ടുകള്‍ക്കാണ.് മൂന്നാം സ്ഥാനത്തെത്തിയ ബി ജെ പിയുടെ പി എസ് ശ്രീധരന്‍പിള്ളയെക്കാള്‍ കഷ്ടി രണ്ടായിരം വോട്ട് കൂടുതല്‍. എല്‍ ഡി എഫിന്റെ അഡ്വ കെ കെ രാമചന്ദ്രന്‍ നായരാണ് ഇവിടെ ജയിച്ചത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം ആയിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തോല്‍വി ദയനീയമായിരുന്നു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയോട് 30460 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഉണ്ണിത്താന്‍ തോറ്റുപോയത്

എം ലിജു
കായംകുളത്ത് എം ലിജുവിനെ എല്‍ ഡി എഫിലെ പ്രതിഭാ ഹരി തോല്‍പിച്ചത് 11857 വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി എത്താറുള്ള നേതാവാണ് അഡ്വ എം ലിജു

ഇവരും തോറ്റവരാണ്
ഷാനിമോള്‍ ഉസ്മാന്‍, ജോസഫ് വാഴക്കന്‍, ലാലി വിന്‍സന്റ്, ജോസഫ് എം പുതുശ്ശേരി, ആന്റണി രാജു തുടങ്ങിയവരെല്ലാം വക്താക്കളായ തോറ്റ പ്രമുഖരില്‍ പെടുന്നു.












Click it and Unblock the Notifications