ദേവികുളത്ത് എല്‍ഡിഎഫിന് ജയം
ദേവികുളം: ദേവികുളം മണഡ്‌ലത്തില്‍ എല്‍ഡിഎഫിന് ജയം. സിപിഎം സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ 5782 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മണഡ്‌ലം നിലനിര്‍ത്തി. യുഡിഎഫിന്റെ എകെ മണിയെയാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ രാജേന്ദ്രന്‍ പരാജയപ്പെടുത്തിയത്.മൂന്നു തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനും എല്‍ഡിഎഫിനും വേണ്ടി ഒരേ സ്ഥാനാര്‍ത്ഥികള്‍ തന്നെ ഏറ്റുമുട്ടി എന്ന പ്രത്യേകതയും ദേവികുളത്തിന് സ്വന്തം.
രണ്ട് തവണയലും എകെ മണിയെ പരാജയപ്പെടുത്തിയാണ് രാജേന്ദ്രന്‍ ദേവികുളം പിടിച്ചെടുത്തത്. ഇത്തവണയും വോട്ടര്‍മാര്‍ ആകാംഷയോടെയാണ് ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയത്.

സിറ്റിംഗ് എംഎല്‍എയായ മണിയെ 2006ല്‍ 5887 വോട്ടിന് തോല്‍പ്പിച്ചാണ് രാജേന്ദ്രന്‍ മണ്ഡലം തിരിച്ച് പിടിച്ചത്. 2011ല്‍ 4078 ലോട്ടിന് രാജേന്ദ്രന്‍ എകെ മണിയെ പരാജയപ്പെടുത്തി വീണ്ടും വിജയം ആവര്‍ത്തിച്ചു.


Click it and Unblock the Notifications