Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഫലിയ്ക്കും...!!! ഇതാ വരുന്നൂ ഞെട്ടിപ്പിയ്ക്കുന്ന പ്രവചനങ്ങള്‍

തിരുവനന്തപുരം: വോട്ടെടുപ്പിന് മുമ്പ് പുറത്ത് വരുന്ന തിരഞ്ഞെടുപ്പ് ഫല പ്രവചനങ്ങളെ പലരീതിയില്‍ വിലയിരുത്താം. കാരണം വോട്ടെടുപ്പിനെ സ്വാധീനിയ്ക്കാനിടയുള്ളവയാണ് അവയെല്ലാം. പല സ്വാധീനങ്ങള്‍ക്കനുസരിച്ചാകും അവയെല്ലാം തയ്യാറാക്കപ്പെടുന്നത്.

എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്നവയായിരിക്കും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പലതും യഥാര്‍ത്ഥ ഫലത്തിനോട് അടുത്ത് നില്‍ക്കുന്നവ ആയിരുന്നു.

Exit Poll Kerala

ഇത്തവണ അഞ്ച് സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്തെ പ്രധാന ഏജന്‍സികളും വാര്‍ത്താ ചാനലുകളും എല്ലാം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിിന്‍ കാത്തിരിയ്ക്കുകയാണ്.

കേരളത്തില്‍ ഇതുവരെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിപക്ഷവും ഇടതുമുന്നണിയ്ക്ക് അനുകൂലമാണ്. ചില സര്‍വ്വേകള്‍ യുഡിഎഫിന് അനുകൂലമായ പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ വോട്ടെടുപ്പിന് ശേഷം ചിത്രം കുറച്ച് കൂടി വ്യക്തമാവുകയാണ്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ ഏതാണ്ട് കൃത്യമായി ഫലപ്രഖ്യാപനം നടത്തിയ എപിബി ന്യൂസ് ഇത്തവണയും എക്‌സിറ്റ് പോളുമായി രംഗത്തുണ്ട്. ടൈംസ് നൗ-സി വോട്ടര്‍, സിഫോര്‍-ഏഷ്യാനെറ്റ്, ലാഡ്‌ടെക് ഇന്‍ഫോ ഇലക്ഷന്‍, ന്യൂസ് നേഷന്‍ തുടങ്ങിയവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കായി കാത്തിരിയ്ക്കുകയാണ് വോട്ടര്‍മാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+