Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫോ യുഡിഎഫോ? ഒന്നും വിട്ടുപറയാതെ ഗുരുവായൂര്‍ മണ്ഡലം!

ഗുരുവായൂര്‍ രണ്ട് മുന്നണികള്‍ക്കും പ്രതീക്ഷയ്ക്ക് വകയില്ലാത്ത മണ്ഡലമായി മാറുകയാണോ ഗുരുവായൂര്‍. തിരഞ്ഞെടുപ്പ് അടുക്കുംതോറും വോട്ടര്‍മാര്‍ ആരോട് പ്രതിഷേധിക്കണമെന്ന് അറിയാത്ത സ്ഥിതിയിലാണ്. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് ഗുരുവായൂര്‍. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. മുന്നാമങ്കത്തിന് ഉണ്ടാകുമെന്ന ഏകദേശ ഉറപ്പുകള്‍ ലഭിച്ചിട്ടുമുണ്ട്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബി.ജെ.പി.യും സ്ഥാനാര്‍ഥി നിര്‍ണ്ണയ കാര്യത്തില്‍ ഏറെ പിന്നിലാണ്.

കാര്യമായ മേന്മകളൊന്നും എടുത്ത് പറയാനാകാതെയാണ് മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. രണ്ട് വട്ടം എം.എല്‍.എ.യായിട്ടും തീര്‍ത്ഥാടക നഗരിയായ ഗുരുവായൂരിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കാനോ കഴിഞ്ഞില്ലെന്നത് എം.എല്‍.എ. എന്ന രീതിയില്‍ പോരായ്മയായാണ് വോട്ടര്‍മാര്‍ കാണുന്നത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളും വലിയ വികസന മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.

congress-cpi

യു.ഡി.എഫില്‍ ലീഗിനാണ് ഗുരുവായൂര്‍ സീറ്റ് നല്‍കാറുള്ളത്. 2006 ല്‍ സി.എച്ച്.റഷീദും 2011 ല്‍ അഷ്‌റഫ് കോക്കൂരും കെ.വി.അബ്ദുള്‍ ഖാദറിന് എതിരെ മത്സരിച്ചെങ്കിലും രണ്ട് പേരും പരാജയപ്പെട്ടു. ഇത്തവണ ഖാദറിനെ നേരിടാന്‍ ആരെ നിര്‍ത്തുമെന്ന ഉത്തരം കണ്ടെത്താനായിട്ടില്ല. കോട്ടയ്ക്കല്‍ എം.എല്‍.എ.യായ അബ്ദുള്‍സമദ് സമദാനിയുടെ പേരാണ് ഒടുവില്‍ പറഞ്ഞ് കേള്‍ക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളാണ് മണ്ഡലത്തിലെ പ്രധാന പ്രശ്‌നം. വടക്കേക്കാട് പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലും കോണ്‍ഗ്രസ് രണ്ട് ചേരിയിലാണ്. ഇവരെ ഒന്നിപ്പിക്കാനുള്ള ദൗത്യങ്ങള്‍ക്ക് ഇനി അധിക സമയമില്ല.

ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളും ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ ചാവക്കാട് നഗരസഭയിലും ഏങ്ങണ്ടിയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷം എല്‍.ഡി.എഫിന് കിട്ടി. കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍ പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പം നിന്നു. ഗുരുവായൂരില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയിലാണ് എല്‍.ഡി.എഫ്. ഭരിക്കുന്നത്. വടക്കേക്കാട് നറുക്കെടുപ്പിലൂടെയാണ് ഭരണം തീരുമാനിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലം എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്നു. 53316 വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍ 49465 വോട്ടുകളാണ് യു.ഡി.എഫിന് കിട്ടിയത്. ബി.ജെ.പി.ക്ക് ലോകസഭയിലേക്ക് 13936 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒമ്പത് വാര്‍ഡുകളിലും ബിജെപിക്ക് സാന്നിധ്യമുണ്ട്. മുന്‍ ജില്ലാ സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ ഗുരുവായൂരില്‍ മത്സരിക്കാന്‍ എത്തിയേക്കും എന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+