കൊയിലാണ്ടിയില്‍ വീണ്ടും എല്‍ഡിഎഫ്
കോഴിക്കോട്: കൊയിലാണ്ടി നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ്
സ്ഥാനാര്‍ത്ഥി കെ ദാസന്‍ വിജയിച്ചു. 13369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി എന്നീ നഗരസഭകളും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കൊയിലാണ്ടി നിയമസഭാമണ്ഡലം. ഈ മണ്ഡലം വടകര ലോകസഭാ മണ്ഡലത്തില്‍ പെടുന്നു. 1977 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ആറു തവണ കോണ്‍ഗ്രസ്സിനേയും മൂന്ന് തവണ ഇടതുപക്ഷത്തെയും പിന്തുണച്ച മണ്ഡലമാണിത്. ഒരു കാലം വരെ കോണ്‍ഗ്രസ്സിന്റെ ഉറച്ച മണ്ഡലം ആയിരുന്ന കൊയിലാണ്ടിയില്‍ സ്ഥിരമായി കോണ്‍ഗ്രസ്സാണ് വിജയിച്ചിരുന്നത്.

1996ലാണ് പി വിശ്വനിലൂടെ ഈ മണ്ഡലം സിപിഎം തിരിച്ചു പിടിച്ചത്. പക്ഷേ 2001ല്‍ പി ശങ്കരന്റെ ജയത്തിലൂടെ കോണ്‍ഗ്രസ്സ് വീണ്ടും മേല്‍ക്കൈ നേടി. 2006ല്‍ ഒരിക്കല്‍ കൂടി പി വിശ്വന്‍ ഇവിടെ നിന്ന് വിജയിച്ചു. പതിനെട്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് പി വിശ്വന്‍, പി ശങ്കരനെ അപ്രാവശ്യം തോല്‍പ്പിച്ചത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ കെ ദാസന്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ കെപി അനില്‍കുമാര്‍ 60235 വോട്ടും ബിജെപിയുടെ ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ 8086 വോട്ടും നേടിയിരുന്നു












Click it and Unblock the Notifications