കൈപ്പമംഗലം എല്‍ഡിഎഫിന്; ഇ ടി ടൈസന്റെ ഭൂരിപക്ഷം 33400 വോട്ടുകള്‍!
തൃശ്ശൂര്‍: കൈപ്പമംഗലം എല്‍ഡിഎഫിന്. സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ ടി ടൈസണാണ് 66824 വോട്ടുകളോടെ കയ്പമംഗലത്ത് വിജയക്കൊടി നാട്ടിയത്. യുഡിഎഫിന് വേണ്ടി മത്സരിച്ച ആര്‍എസ്പി സ്ഥാനാര്‍ത്ഥി മുഹമ്മദ് നഹാസിനെതിരെ 33400 വോട്ടുകളുടെ വിജയമാണ് നേടിയത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് മൂന്നാമതെത്തി.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച സിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. വി എസ് സുനില്‍ കുമാറാണ് 13570 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സുനില്‍ കുമാറിന് 58,789 വോട്ടുകളും രണ്ടാമതെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമേഷ് ചള്ളിയില്‍ 45,210 വോട്ടുകളും നേടി. ബിജെപിയുടെ എ എന്‍ അരവിന്ദാക്ഷനാണ് 10,716 വോട്ടുകളോടെ മൂന്നാമതെത്തിയത്.












Click it and Unblock the Notifications