കാഞ്ഞിരപ്പള്ളിയില്‍ വിജയം ആവര്‍ത്തിച്ച് യുഡിഎഫ്
കാഞ്ഞിരപ്പള്ളി: ജാതീയ വോട്ടുകള്‍ ഗതി നിര്‍ണയിച്ച കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ
വിജയം യുഡിഎഫിന്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഏക ഹിന്ദു എംഎല്‍എയാണ് യുഡിഎഫിന് വേണ്ടി മത്സരിയ്ക്കാനിറങ്ങിയ ഡോ. എന്‍ ജയരാജ്.
ഇടതിനോട് പൊതുവെ ആഭിമുഖ്യം കുറഞ്ഞ മണ്ഡലത്തില്‍ സിപഐ സംസ്ഥാന
എക്‌സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് വിബി ബിനുവാണ് മത്സരിയ്ക്കാനിറങ്ങിയത്.ബിജെപിയ്ക്ക് വേണ്ടി എന്‍ മനോജാണ് കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചത്.

ജാതി വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ മൂന്ന് മുണന്നണികളും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. 2011 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 57021 വോട്ടുകള്‍ നേടിയാണ് എന്‍ ജയരാജ് കാഞ്ഞിരപ്പള്ളിയില്‍ വിജയിച്ചത്.












Click it and Unblock the Notifications