വിവാദങ്ങൾ ഫലിച്ചില്ല... കോന്നിയിൽ അടൂർ പ്രകാശിന് മിന്നും വിജയം
കോന്നി: തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ഉണ്ടായ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഒന്നും കോന്നിയിൽ ബാധിച്ചില്ല. സിറ്റിംഗ് എംഎൽഎയും മന്ത്രിയും ആയ അടൂർ പ്രകാശ് മിന്നും ജയമാണ് സ്വന്തമാക്കിയത്. സിപിഎം സ്ഥാനാര്‍ത്ഥി ആർ സനല്‍കുമാറിനെ 20,748 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

ഇടത് മുന്നണിയോടും വലത് മുന്നണിയോടും ഒപ്പം നിന്നിട്ടുള്ള മണ്ഡലമാണ് കോന്നി. അഴിമതി ആരോപണങ്ങള്‍, സോളാര്‍ വിവാദം എന്നിവ അടൂര്‍ പ്രകാശിനെതിരെ തിരഞ്ഞെടുപ്പ് ആയുധമാക്കിയാണ് ഇടത് മുന്നണിയും ബിജെപിയും മത്സരംരഗത്ത് നിലയുറപ്പിച്ചത്.
കോന്നി, പ്രമാടം, അരുവാപ്പുലം, വള്ളിക്കോട്, മൈലപ്ര, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ഏനാദിമംഗലം, മലയാലപ്പുഴ, കലഞ്ഞൂര്‍ എന്നിങ്ങനെ 11 പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കോന്നി മണ്ഡലം. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 65724 വോട്ടുകളാണ് അടൂര്‍ പ്രകാശിന് ലഭിച്ചത്. സിപിഎമ്മിന്റെ എംഎസ് രാജേന്ദ്രനെയാണ് അന്ന അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications