കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന് വിജയം,
കുന്നത്തൂര്‍: കുന്നത്തൂരില്‍ ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാര്‍ കോവൂർ കുഞ്ഞുമോന് വിജയം. സംവരണ മണ്ഡലമായ കുന്നത്തൂരില്‍ ഇത്തവണ നടന്നത് അഭിമാനപ്പോരാട്ടമായിരുന്നു. ഇടത് മുന്നണിക്ക് വേണ്ടി മൂന്ന് തവണ തുടര്‍ച്ചയായ വിജയം നേടിയ മുന്‍ ആര്‍സ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന്റെ മണ്ഡലമായിരുന്നു കുന്നത്തൂര്‍. ആർഎസ്പി മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതോട് കുന്നത്തൂരിനും ഒരു വലത് ചായ് വ് കൈവന്നു. ഉല്ലാസ് കോവൂര്‍ ആയിരുന്നു കുന്നത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സംവരണ മണ്ഡലം കൂടിയാണ് കുന്നത്തൂര്‍

എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍ ആർഎസ്പി വിടുകയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തതോടെ കുന്നത്തൂരിന്റെ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയായി. ആര്‍എസ്പി ബന്ധം ഉപേക്ഷിച്ച് ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയാണ് നാലാം തവണ കോവൂര്‍ കുഞ്ഞുമോന്‍ മത്സരത്തിനിറങ്ങിയത്.
2001 മുതല്‍ 2011 വരെ കുന്നത്തൂര്‍ മണ്ഡലം കോവൂര്‍ കുഞ്ഞുമോനൊപ്പമായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71923 വോട്ടുകളാണ് കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ നേടിയത്. കൊല്ലം ജില്ലയെ ഇടതുകോട്ടയാക്കി മാറ്റുന്നതില്‍ സ്ഥിരത പുലര്‍ത്തിയ ഒരു മണ്ഡലം കൂടിയാണ് കുന്നത്തൂര്‍. എസ്ഡിപിഐയും ബിഎസ്പിയുമൊക്കെ ഇത്തവണയും മത്സരംഗത്ത് ഉണ്ടായിരുന്നു.












Click it and Unblock the Notifications