കുട്ടനാട്ടില്‍ വിജയം എല്‍ഡിഎഫിന് ജയം
കുട്ടനാട്: കേരള കോണ്‍ഗ്രസ് രാഷ്ട്രീയം ശക്തമായ മണ്ഡലമാണ് കുട്ടനാട്. വലത് മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകാര്‍ക്ക് വിജയം നേടാവുന്ന മണ്ഡലം. തോമസ് ചാണ്ടിയിലൂടെ ഇടതിനൊപ്പം ഉറച്ച് നിന്ന പാരമ്പര്യമുള്ള മണ്ഡലമാണിത്. ഇക്കുറിയും എല്‍ഡിഎഫിന് ജയം കുട്ടനാട് എല്‍ഡിഎഫിനൊപ്പം നിന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍സിപിയുടെ തോമസ് ചാണ്ടി 4839 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി.
ഈഴവ സമുദായത്തിന് 63 ശതമാനത്തിലേറെ വോട്ടുകളുള്ള കുട്ടനാട്ടില്‍ ബിജെഡിഎസ് സ്ഥാനാര്‍ഥിയായ സുഭാഷ് വാസുവിനെ മത്സരിപ്പിച്ചതോടെ ഇരു മുന്നണികള്‍ക്കും ജയിക്കാന്‍ അല്‍പ്പം വിയര്‍പ്പൊഴുക്കേണ്ടി വന്നു.

എന്‍സിപിയുടെ സിറ്റിംഗ് സീറ്റായ കുട്ടനാട്ടില്‍ മൂന്നാം തവണയാണ് ഇടത് മുന്നണിയ്ക്ക് വേണ്ടി തോമസ് ചാണ്ടി ജനവധി തേടിയത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് കെസി ജോസഫിനെയാണ് 2011 ല്‍ അദ്ദേഹം പരാജയപ്പെടുത്തി. 60010 വോട്ടിനാണ് അദ്ദേഹം നേടിയത്.
യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജേക്കബ് എബ്രഹാമാണ് മത്സരിച്ചത്. മണ്ഡലത്തില്‍ ബിജെഡിഎസ് ശക്തമായ മത്സരമാണ് ഉയര്‍ത്തിയത്.












Click it and Unblock the Notifications