കുറ്റിയാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള വിജയിച്ചു
കോഴിക്കോട്: കുറ്റിയാടിയില്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള വിജയിച്ചു. 1901 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള വിജയിച്ചത്.സിപിഎം സ്ഥാനാര്‍ത്ഥി കെകെ ലതികയെയാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി രാമദാസ് മണലേരിയും മത്സരരംഗത്തുണ്ടായിരുന്നു.
2008ലെ നിയമസഭാ പുനഃര്‍നിര്‍ണ്ണയത്തോടെയാണ് കുറ്റിയാടി നിയമസഭാമണ്ഡലം നിലവില്‍ വന്നത്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മല്‍, കുറ്റിയാടി, പുറമേരി, തിരുവള്ളൂര്‍, വേളം, മണിയൂര്‍, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാമണ്ഡലമാണ് കുറ്റിയാടി നിയമസഭാമണ്ഡലം.

2011ലെ നിയമസഭ തിരഞ്ഞെടുപ്പിലും കെകെ ലതികയാണ് വിജയച്ചത്. 6972 വോട്ടിനായിരുന്നു ലതിയ വിജയിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി സൂപ്പി നരിക്കാട്ടേരിക്ക് 63286 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി വികെ സജീവന് 6272 വോട്ടും ലഭിച്ചിരുന്നു. എന്നാല്‍ 2011ല്‍ കെകെ ലതികയ്ക്ക് കിട്ടിയ അതേ ഭൂരിപക്ഷം ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളിക്കും ലഭിച്ചിരുന്നു.












Click it and Unblock the Notifications