എല്‍ഡിഎഫ് എത്തിയാലും പൂട്ടിയ ബാറുകള്‍ തുറക്കില്ല;യെച്ചൂരി
ദില്ലി: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം മാറ്റമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൂട്ടിയ ബാറുകള്‍ തുറക്കില്ല. മദ്യനയം കുറയ്ക്കുകയാണ് സിപിഎം നയമെന്നും യെച്ചൂരി പറഞ്ഞു. മദ്യനയത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. മദ്യവര്‍ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നായിരുന്നു പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ചാണ്ടിയുടെ കുപ്രചാരണം മാത്രമാണെന്ന് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കി. മദ്യ വര്‍ജനമാണ് ഇടതുമുന്നണിയുടെ നയം. ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും വിഎസ്.
മദ്യനയത്തിന് കിട്ടിയ പിന്തുണ വോട്ടാക്കാന്‍ യുഡിഎഫ് കച്ചമുറുക്കുമ്പോഴാണ് മദ്യവര്‍ജ്ജനമാണ് നയമെന്ന് എല്‍ഡിഎഫ് വെളിപ്പെടുത്തിയത്. മദ്യനിരോധനം ഉണ്ടാക്കുന്ന അത്യാപത്ത് മനസിലാക്കിയാണ് ഈ നിലപാടെടുത്തതെന്ന് സിപിഎം നേതൃത്വം പറഞ്ഞു വയ്ക്കുന്നു.












Click it and Unblock the Notifications