സീ വോട്ടറും പറയുന്നു കേരളത്തില്‍ എല്‍ഡിഎഫ് എന്ന്
തിരുവനന്തപുരം: ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ഇടതുമുന്നണിയ്ക്ക് അനുകൂലം. സിവോട്ടര്‍- ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലവും കേരളത്തില്‍ ഇടത് തരംഗം പ്രവചിയ്ക്കുന്നു.
എല്‍ഡിഎഫിന് ഇത്തവണ 78 വരെ സീറ്റുകള്‍ ലഭിയ്ക്കുമെന്നാണ് സര്‍വ്വേ പ്രവചിയ്ക്കുന്നത്. യുഡിഎഫിന് 58 സീറ്റുകള്‍ വരെ ലഭിയ്ക്കും എന്നാണ് പ്രവചനം.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് സി വോട്ടര്‍ സര്‍വ്വേ പ്രവചിയ്ക്കുന്നത്. എന്‍ഡിഎയ്ക്ക രണ്ട് സീറ്റുകള്‍ വരെ ലഭിച്ചേയ്ക്കും എന്നാണ് പ്രവചനം. മറ്റുള്ളവര്‍ക്കും രണ്ട് സീറ്റുകള്‍ വരെ ലഭിച്ചേയ്ക്കും
കഴിഞ്ഞ തവണ ഇടതുമുന്നണിയ്ക്ക് ആദ്യം 68 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ശെല്‍വരാജ് കോണ്‍ഗ്രസ്സിലേയ്ക്ക് പോയതോടെ എല്‍ഡിഎഫിന്റെ സീറ്റുകള്‍ 67 ആയി ചുരുങ്ങി. യുഡിഎഫിന് 73 സീറ്റുകളും ലഭിച്ചു.
2011 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 45 സീറ്റുകളാണ് ലഭിച്ചത്. 38 സീറ്റുകളായിരുന്നു കോണ്‍ഡഗ്രസ്സിന് ഉണ്ടായിരുന്നത്. 20 സീറ്റുകളില്‍ ജയിച്ച മുസ്ലീം ലീഗ് മൂന്നാം സ്ഥാനത്തും 13 സീറ്റുകളില്‍ വിജയിച്ച സിപിഐ നാലാം സ്ഥാനത്തും ആയിരുന്നു.












Click it and Unblock the Notifications