ഇടതിന് 101 വരെ സീറ്റുകളെന്ന് ഹെഡ്‌ലൈന്‍സ് ടുഡേ എക്‌സിറ്റ് പോള്‍ ഫലം
തിരുവനന്തപുരം: കേരളത്തില്‍ ഇടതുതരംഗമെന്ന് ദേശീയ മാധ്യമങ്ങള്‍. ഇത്തവണ കേരളത്തില്‍ ഇടതുപക്ഷത്തിന് 88 മുതല്‍ 101 വരെ സീറ്റുകള്‍ ലഭിയ്ക്കുമെന്നാണ് ഹെഡ്‌ലൈന്‍സ് ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫിന്റെ സീറ്റുകള്‍ 38 മുതല്‍ 48 വരെ ഒതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ ഫലം പ്രവചിയ്ക്കുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ബിജെപിയ്ക്ക് മൂന്ന് വരെ സീറ്റുകള്‍ ലഭിച്ചേയ്ക്കും. മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വ്വേ പ്രവചിയ്ക്കുന്നത്.

കഴിഞ്ഞ തവണ ഇടതുമുന്നണിയ്ക്ക് ആദ്യം 68 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ശെല്‍വരാജ് കോണ്‍ഗ്രസ്സിലേയ്ക്ക് പോയതോടെ എല്‍ഡിഎഫിന്റെ സീറ്റുകള്‍ 67 ആയി ചുരുങ്ങി. യുഡിഎഫിന് 73 സീറ്റുകളും ലഭിച്ചു.
2011 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 45 സീറ്റുകളാണ് ലഭിച്ചത്. 38 സീറ്റുകളായിരുന്നു കോണ്‍ഡഗ്രസ്സിന് ഉണ്ടായിരുന്നത്. 20 സീറ്റുകളില്‍ ജയിച്ച മുസ്ലീം ലീഗ് മൂന്നാം സ്ഥാനത്തും 13 സീറ്റുകളില്‍ വിജയിച്ച സിപിഐ നാലാം സ്ഥാനത്തും ആയിരുന്നു.












Click it and Unblock the Notifications