മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന് തന്നെ
പാലക്കാട്: മുസ്ലീംലീഗ് സിറ്റിങ് എംഎല്‍എ ഷംസുദ്ദീന് ഉജ്ജ്വല വിജയം. വെല്ലുവിളികളെ അതിജീവിച്ച് കൊണ്ട് 12325 വോട്ടുകള്‍ക്കാണ് ഷംസുദ്ദീൻ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ സുരേഷ് രാജ്, കേശവദേവ് പുതുമന എന്നിവരെ തോല്‍പ്പിച്ചാണ് വിജയം ഉറപ്പിച്ചത്.
എന്‍. ഷംസുദ്ദീന് 73163 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് 60838 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് 10170 വോട്ടുകള്‍ കിട്ടി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗും ബിജെപിയും കനത്ത പോരാട്ടമാണ് നടത്തിയത്. 8270 വോട്ടുകള്‍ക്കാണ് ഷംസുദ്ദീന്‍ അന്ന് ഭൂരിപക്ഷം നേടിയത്. ഇത്തവണ ബിജെപിയ്ക്ക് വോട്ടുകള്‍ കൂട്ടാമെന്ന പ്രതീക്ഷ പട്ടാമ്പിയിലുണ്ടായിരുന്നു.
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സോഷ്യലിറ്റ് ജനതാ പാര്‍ട്ടിയും സിപിഐയും കനത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. സോഷ്യലിറ്റ് ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എംപി വീരേന്ദ്രകുമാര്‍ രണ്ട് ശതമാനം വോട്ടുകള്‍ക്കാണ് സിപിഐ സ്ഥാനാര്‍ത്ഥി എംബി രാജേഷിനെ തോല്‍പ്പിച്ചത്. സിപിഐയ്ക്ക് ലഭിച്ച വിജയം ഈ വര്‍ഷം തുടരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്തവണയും ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.












Click it and Unblock the Notifications