കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ താമര വിരിഞ്ഞു, ബിജെപിക്കും രാജഗോപാലിനും ആദ്യജയം, ജയിച്ചത് നേമം!

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടന്ന നേമം നിയസഭാ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വിജയിച്ചു. എല്‍ഡിഎഫ്് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി രണ്ടാമതും ജെഡിയു സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ള മൂന്നാമതും എത്തി.

o-rajagopal

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ അടങ്ങിയ നിയമസഭാ മണ്ഡലമാണ് നേമം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മൂന്ന് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു നേമം. കഴിഞ്ഞ തവണ ജനതാദള്‍ യു സ്ഥാനാര്‍ത്ഥിയായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ചത്. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായിരുന്നു യുഡിഎഫ്.

1982ല്‍ കെ കരുണാകരന്‍ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. അതിനു ശേഷം മൂന്ന് തവണ സിപിഎമ്മിനുവേണ്ടി വിജെ തങ്കപ്പനും ഒരു തവണ വെങ്ങാനൂര്‍ പി ഭാസ്‌ക്കരനും മണ്ഡലം നിലനിര്‍ത്തി. 201ന്‍ നടന്ന തിരഞ്ഞടുപ്പില്‍ എന്‍ ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിക്കുകയായിരുന്നു.

2006ലും മണ്ഡലം ശക്തനിലൂടെ നിലനിര്‍ത്തി. 2011ല്‍ വീണ്ടും സിപിഎമ്മിനുവേണ്ടി ശിവന്‍കുട്ടി മണ്ഡലം തിരിച്ചു പിടിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6415 വോട്ടുകള്‍ക്കായിരുന്നു വി ശിവന്‍കുട്ടി വിജയിച്ചത്. ബിജെപി 43,661 വോട്ടുകളും ജനതാദള്‍ യു 20,248 വോട്ടുകളുമാണ് നേടിയത്. മണ്ഡലത്തിലെ 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പതിനൊന്ന് എണ്ണത്തില്‍ ബിജെപിയാണ് വിജയിച്ചത്. ഒമ്പതിടത്ത് ഇടതുമുന്നണിയും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.

English summary
Kerala Assembly Election 2016: O Rajagopal wins in Nemam Constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X