കേരളത്തില്‍ തൂക്കുസഭ വരുമോ? യുഡിഎഫിന് ആശ്വാസമായി ന്യൂസ് നേഷന്‍
തിരുവനന്തപുരം: രണ്ടുമാസം വിറും വാശിയുമായി നീണ്ടുനിന്ന തെരഞ്ഞെടുപ്പിന് അന്ത്യമാകുമ്പോള്‍ യുഡിഎഫിന് ആശ്വാസമായി ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ സര്‍വേ മാത്രം. അതും കഷ്ടിച്ചൊരു ജയം. തൂക്കു സഭയാകാനും സാധ്യതയുണ്ടെന്ന ഏക വിശകലനം നടത്തിയത് ന്യൂസ് നേഷന്‍ സര്‍വേയില്‍ മാത്രമാണെന്നതാണ് ശ്രദ്ധേയം.
നേരത്തെ ബിജെപിയിലെ ചില നേതാക്കള്‍ സംസ്ഥാനത്ത് തൂക്കുസഭവന്നേക്കുമെന്നും അങ്ങിനെയെങ്കില്‍ ആരു ഭരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ശരിവെക്കുന്ന വിധത്തിലാണ് ന്യൂസ് നേഷന്റെ സര്‍വേ. യു.ഡി.എഫ്. 70 സീറ്റുകള്‍ നേടി വലിയ കക്ഷിയാകും. എല്‍.ഡി.എഫിന് 69 സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റ് കിട്ടുമെന്നും സര്‍വേ ഫലം പറയുന്നു.

എന്നാല്‍, സര്‍വേയിലെ രസകരമായ കാര്യം ബിജെപിക്ക് ലഭിക്കുന്ന വോട്ടു വിഹിതമാണ്. പ്രീ പോള്‍ സര്‍വേയിലോ എക്‌സിറ്റ് പോള്‍ സര്‍വേയിലോ ആരും പ്രവചിക്കാത്ത അത്രയും ചെറുതായാണ് ബിജെപിയുടെ വോട്ടുവിഹിതം കാണിച്ചിരിക്കുന്നത്. 5 ശതമാനം മാത്രം വോട്ടു വിഹിതമാണ് ബിജിപിക്ക് ലഭിക്കുകയെന്ന് സര്‍വേയില്‍ പറയുന്നു.
യു.ഡി.എഫ്. 47 ശതമാനം വോട്ട് നേടുമെന്നും എല്‍.ഡി.എഫ്. 46 ശതമാനം വോട്ടു നേടുമെന്നും ന്യൂസ് നേഷന്‍ സര്‍വെ പറയുന്നു. കടുത്ത ബിജെപി വിരുദ്ധര്‍ പോലും സംസ്ഥാനത്ത് ബിജെപിക്ക് 10 ശതമാനം വോട്ടു ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സര്‍വേയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് ഇക്കാര്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications