Get Updates
Get notified of breaking news, exclusive insights, and must-see stories!

ശെൽവരാജ് തോറ്റു, നെയ്യാറ്റിന്‍കരയില്‍ വിജയക്കൊടിപാറിച്ച് സിപിഎമ്മിൻറെ അൻസലൻ!

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി എസ് അൻസലൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജിനെയാണ് തോൽപിച്ചത്. ബിജെപിക്ക് വേണ്ടി പുഞ്ചക്കരി സുരേന്ദ്രനാണ് ഇവിടെ മത്സരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന നിയമസഭാ മണ്ഡലമാണ് നെയ്യാറ്റിന്‍കര. നെയ്യാറ്റിന്‍കര നഗരസഭ, അതിയന്നൂര്‍, തിരുപുറം, കുളത്തൂര്‍, കാരോട്, ചെങ്കല്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് നെയ്യാറ്റിന്‍കര നിയോജക മണ്ഡലം.

ansalan

ആറ് തവണ കോണ്‍ഗ്രസും നാല് തവണ ഇടതുക്ഷവുമാണ് ഇവിടെ ജയിച്ചത്. 2011ല്‍ ആര്‍ ശെല്‍വരാജ് ഇവിടെ മത്സരിച്ച് വിജയിച്ചിരുന്നെങ്കിലും 2012 മാര്‍ച്ചില്‍ അദ്ദേഹം പാര്‍ട്ടി വിടുകയും വീണ്ടും കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച് വിജയിക്കുകയുമായിരുന്നു. 2011ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6.03% വോട്ടുകള്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ലഭിച്ചിരുന്നു. 2012ലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി മത്സരിച്ച ആര്‍ ശെല്‍വരാജ് 6,334 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+