നിലമ്പൂരിൽ ഇടത് അട്ടിമറി... ആര്യാടനെ തോൽപിച്ച് അൻവർ വിജയി
നിലമ്പൂര്‍: യുഡിഎഫിന് വൻ തിരിച്ചടി നൽകി നിലമ്പൂർ മണ്ഡലത്തിൽ കനത്ത തോൽവി. ആര്യാടൻ ഷൌക്കത്തിൻറെ പിൻഗാമിയായി മത്സരിയ്ക്കാനെത്തിയ മകൻ ആര്യാടൻ ഷൌക്കത്തിനെ ഒരു മുൻ കോൺഗ്രസ്സുകാരൻ കൂടിയായ പിവി അൻവർ ആണ് പരാജയപ്പെടുത്തിയത്. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് അൻവർ സ്വന്തമാക്കിയത്.
കാലങ്ങളായി ആര്യാടന്‍ മുഹമ്മദ് അടക്കിവാഴുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ ശക്തമായ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടായിരുന്നു.

2011ല്‍ ഏറനാട്ടില്‍ സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍ 47,342 വോട്ട് നേടിയിരുന്നു. സിപിഎം പിന്തുണയോടെയാണ് അന്ന് രണ്ടാം സ്ഥാനത്തെത്തിയത്. സിപിഎമ്മിനുള്ളിൽ നിന്ന് തന്നെ അൻവറിനെതിരെ അതിശക്തമായ വികാരം ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചില്ല
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫി സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ മുഹമ്മദ് 5687 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. എല്‍ ഡി എഫിലെ എം തോമസ് മാത്യു ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications