Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സഹായത്തോടെ പിടിച്ചുനില്‍ക്കുന്ന സിപിഎമ്മാണോ യുഡിഎഫിനെ ഇല്ലാതാക്കുന്നത്....

കോണ്‍ഗ്രസ് സഹായത്തോടെ ബംഗാളില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.എം എങ്ങനെ കേരളത്തിലെ യു.ഡി.എഫിനെ നിഷ്‌കാസിതരാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബാംഗങ്ങള്‍ക്കൊപ്പം വോട്ടു ചെയ്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

യു.ഡി.എഫ്-ബി.ജെ.പി ധാരണയെന്ന് സി.പി.എം പ്രചരിപ്പിക്കുന്നത് തോല്‍വി മുന്‍പില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണ്. തിരഞ്ഞെടുപ്പിലെ അമിതമായ പണമൊഴുക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി, പുതിയ ട്രെന്‍ഡാണിത്. സോഷ്യല്‍ മീഡിയയും വിഷ്വല്‍ മീഡിയയും അമിതമായി പണം മുടക്കിയുള്ള പ്രചാരണവുമെല്ലാം. വലിയ പരസ്യം കൊടുക്കന്നതല്ലാതെ എല്‍.ഡി.എഫ് മദ്യനയം വ്യക്തമാക്കുന്നില്ല.

oommen-chandy

ഏതായാലും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആശയങ്ങളോട് കേരളത്തിലെ ജനങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ യു.ഡി.എഫിനൊപ്പം നില്‍ക്കും. കേരളത്തില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും പോയപ്പോള്‍ മനസിലായതാണിത്. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കേരളജനത ഒരു തവണ കൂടി യു.ഡി.എഫിന് വോട്ടു ചെയ്യും. കേരളമാകെ രാവിലെ മുതല്‍ നല്ല പോളിങ്ങാണ് നടക്കുന്നത്. ഇത് യു.ഡി.എഫിന് ഗുണം ചെയ്യും.

സീറ്റിന്റെ എണ്ണം പ്രവചിക്കാനില്ല. കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് കൂടുതല്‍ കിട്ടുമെന്നുറപ്പാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കാരണം 77-ല്‍ സി.പി.എമ്മിന്റ പിന്‍തുണയില്‍ പോലും ജയിക്കാന്‍ കഴിയാത്ത് ഇവര്‍ക്ക് ഇത്തവണ എങ്ങനെ ഇപ്പോള്‍ ജയിക്കാനാകും. ബി.ജെ.പി വോട്ട് ശതമാനം വര്‍ധിപ്പിക്കില്ലേ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി, കഴിഞ്ഞ കാലങ്ങളിലൊക്കെ വോട്ടു മറിക്കുകയായിരുന്നല്ലോ ബി.ജെ.പി ഇത്തവണ വോട്ടു ചോര്‍ച്ച കുറയ്ക്കാന്‍ കഴിഞ്ഞേക്കും. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.

ഏതായാലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ട കെ.കെ.രമയുടെ മകന്റെ ഫേസ് ബുക്ക് പോസ്റ്റ് സഹതാപം ഉണ്ടാക്കുന്ന ഒന്നാണ്. എന്റെ അച്ഛനെ കൊന്നു അമ്മയെക്കൂടി കൊല്ലരുതേയെന്ന് ഒരു മകന് പറയേണ്ടി വരുന്നുവെന്നദ്ദേഹം ചൂണ്ടിക്കാട്ടി. തൂക്കു സഭയ്ക്ക് സാധ്യതയില്ലെന്നദ്ദേഹം തറപ്പിച്ചു പറഞ്ഞു. വര്‍ഗീയതയും വിഭാഗീയതയും അക്രമവും കേരളത്തിന്റെ പൊതുമനസ് അംഗീകരിക്കില്ല, അത് വിശാലമാണ്, യു.ഡി.എഫിനൊപ്പമാണ്.

ഘടകകക്ഷികളും നല്ല പ്രകടനം കാഴ്ച വെയ്ക്കുമെന്നദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോട്ടയത്തും ഇതു തന്നെയായിരിക്കും അവസ്ഥ. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് എല്ലാവരും പ്രചരിപ്പിച്ചത്. അവസാനം അത് തിരിഞ്ഞ് കുത്തുക തന്നെ ചെയ്യും. തെറ്റ് ചെയ്താല്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഉറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍. തെറ്റ് ചെയ്യാത്തിടത്തോളം പേടിക്കേണ്ട കാര്യവുമില്ല-അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പായുകയാണ് ചിലര്‍. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതു കൊണ്ട് ഞങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തുടര്‍ഭരണം ഉണ്ടാകും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+