പട്ടാമ്പിയില്‍ സിപിയെ അട്ടിമറിച്ച് മുഹമ്മദ് മുഹ്സിന് വിജയം
പട്ടാമ്പി: പട്ടാമ്പിയില്‍ ചെങ്കൊടി പാറിച്ചുക്കൊണ്ട് ജെഎൻയു വിദ്യാർത്ഥിയായ മുഹമ്മദ് മുഹ്സിന് വിജയം. സിറ്റിങ് എംഎല്‍എയായിരുന്ന കോൺഗ്രസിൻറെ സിപി മുഹമ്മദിനെയാണ് മുഹമ്മദ് മുഹ്‌സിന്‍ തോൽപിച്ചത്. 7404 വോട്ടുകള്‍ക്കാണ് മുഹമ്മദ് മുഹ്സിൻ സിപി മുഹമ്മദിനെ അട്ടിമറിച്ചത്.

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും സിപി മുഹമ്മദ് തന്നെയായിരുന്നു പട്ടാമ്പിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ 12475 വോട്ടുകള്‍ക്കാണ് ജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സിന് ഇത്തവണ കനത്ത തിരിച്ചടിയാണ് മണ്ഡലത്തില്‍ നേരിടേണ്ടി വന്നത്.
2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് ആയിരുന്നു മണ്ഡലത്തിൽ മുന്‍തൂക്കം.


Click it and Unblock the Notifications